ക​നി​വ് തേ​ടി വി​ദ്യാ​ര്‍​ഥി; ക​രു​ണ​കാ​ട്ടി വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ
Monday, November 29, 2021 10:14 PM IST
എ​ട​ത്വ: വീ​ടെ​ന്ന സ്വ​പ്നം നൊ​മ്പ​ര​മാ​യി അ​വ​ശേ​ഷി​ക്കു​മ്പോ​ഴും കേ​റി​ക്കി​ട​ക്കാ​ര്‍ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യി തേ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യോ​ടു ക​രു​ണ​കാ​ട്ടി വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ​ത്താംവാ​ര്‍​ഡി​ല്‍ മ​ണ​ലേല്‍ കോ​ള​നി​യി​ല്‍ കൊ​ച്ചു​മോ​ന്‍- ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ത​ല​വ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഒ​ന്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ഷേ​കി​നാ​ണ് ത​ല​വ​ടി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ട​പ്പി​റ​പ്പ് വാ​ട്ട്‌​സ് അ​പ്പ് കൂ​ട്ടാ​യ്മ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.
പ്ര​ള​യ​ത്തി​ല്‍ വീ​ട് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​തോ​ടെ താ​ല്കാ​ലി​ക​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച ഒ​റ്റ​മു​റി ഷെ​ഡി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. പാ​ച​ക തൊ​ഴി​ലാ​ളി​യാ​യ കൊ​ച്ചു​മോ​ന്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ കു​റ​ഞ്ഞ​തോ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കൂ​ലി​പ്പ​ണിക്കു കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് മ​ക്ക​ളു​ടെ പ​ഠ​ന​വും കു​ടും​ബ​ത്തി​ലെ ചെ​ല​വും ക​ഷ്ടി​ച്ച് ന​ട​ത്തു​ന്ന​ത്.
അ​ഭി​ഷേ​കി​ന്‍റെ ദു​രി​തം തി​രി​ച്ച​റി​ഞ്ഞ കൂ​ട​പ്പി​റ​പ്പ് വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി. ര​ണ്ട് മു​റി, അ​ടു​ക്ക​ള, സി​റ്റൗ​ട്ട് ഉ​ള്‍​പ്പെ​ടെ 450 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് വീ​ടൊ​രു​ക്കു​ന്ന​ത്. വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ അ​ഭി​ഷേ​ക് നി​ര്‍​വ​ഹി​ച്ചു. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ സ്പോ​ട്ടി​ൽ എ​ത്താ​ത്ത​തി​നാ​ൽ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ യു​വാ​ക്ക​ള്‍ ത​ല​ച്ചു​മ​ടാ​യാ​ണ് സ്ഥ​ല​ത്തു എ​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത്കു​മാ​ര്‍ പി​ഷാ​ര​ത്ത്, അ​ജി ക​ട​പ്പി​ലാ​രി​ല്‍, സി​മി തോ​മ​സ്, ര​ഞ്ജി​ത്ത് കെ. ​രാ​ജ​ന്‍, ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ടാ​യ്മ​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ള്‍ നി​ര്‍​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്നു.