പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, November 30, 2021 10:51 PM IST
ആ​ല​പ്പു​ഴ: പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​വാ​ർ​ഡു​ദാ​ന സ​മ്മേ​ള​നം ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ടി.​ടി. കു​രു​വി​ള അ​ധ്യ​ക്ഷ​നാ​യി. അ​വാ​ർ​ഡ് ജേ​താ​വ് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് സ​മ്മാ​നി​ച്ചു. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ, എ​ച്ച്. സ​ലാം എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി. നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഓ​ർ​മ പു​തു​ക്കി ദൃ​ക്‌​സാ​ക്ഷി വി​വ​ര​ണം ന​ട​ത്തു​ന്ന ജോ​ളി എ​തി​രേ​റ്റ് ന​ട​ത്തി​യ വ​ള്ളം​ക​ളി വി​വ​ര​ണം അ​തി​ഥി​ക​ൾ​ക്കു പു​തു​മ​യാ​യി. ഏ​റ്റ​വും ന​ല്ല സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് എ​ച്ച്എ​സി​നു വേ​ണ്ടി ഹെ​ഡ്മി​സ്ട്ര​സ് ലി​ജി സെ​ബാ​സ്റ്റ്യ​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ, ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ്, പ്ര​വാ​സി മ​ല​യാ​ളി റോ​യ് പി. ​തി​യോ​ച്ച​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ റോ​യ് കൊ​ട്ടാ​ര​ച്ചി​റ, അ​രു​ൺ മു​ട്ട​ൽ, പി.​ജെ. കു​ര്യ​ൻ, ജോ​ഷി രാ​ജ്, പി.​ടി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, അ​ഡ്വ. പി.​പി. ജോ​സ​ഫ്, ര​ജി ചെ​റി​യാ​ൻ, ജോ​സ് ജോ​ൺ വെ​ങ്ങാ​ത്ത​റ, പി. ​സ​തീ​ദേ​വി, ജോ​ളി ചേ​ല​ങ്കേ​രി, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ക്കം​ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.