വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന കോ​ഴി​ക്കൂ​ട് വിതരണം ചെയ്തു
Tuesday, November 30, 2021 10:53 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കാ​ലാ​വ​സ്ഥാ​നു​സൃ​ത കൃ​ഷി സ​ന്പ്ര​ദാ​യ​ങ്ങ​ളു​ടെ ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന കോ​ഴി​ക്കൂ​ടും പ​ശു​ത്തൊ​ഴു​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൗ ​മാ​റ്റും ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്തു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി. ജോ​സ​ഫ് ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​എ​സ്. ര​വി, പ്രൊ​ജ​ക്ട് സ്റ്റാ​ഫ് മു​ഹ​മ്മ​ദ് ഇ​ജാ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഏ​രി​യാ
സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: ബാ​ങ്ക് എം​പ്ലോ​യ്സ് ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ-​സി​ഐ​ടി​യു ഏ​രി​യാ സ​മ്മേ​ള​നം സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ.​കു​മ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സു​ജി​ത്, വി.​പി പ​ത്മ​കു​മാ​ർ, പി.​എം പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ​ൻ. കു​മ​രേ​ശ​ൻ-​പ്ര​സി​ഡ​ന്‍റ്, പി.​സു​ജി​ത്ത് -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.