ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു
Tuesday, November 30, 2021 10:56 PM IST
ആ​ല​പ്പു​ഴ: ഗോ​ട്ട് സാ​റ്റ​ലൈ​റ്റ് പ​ദ്ധ​തി പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽനി​ന്നും ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു​പേ​ർ​ക്ക് ആ​റാ​ടു​ക​ൾ വീ​തം 12 ആ​ടു​ക​ൾ ന​ൽ​കി. ഒ​രാ​ൾ​ക്ക് ഒ​രു ആ​ണാ​ടും അ​ഞ്ചു​പെ​ണ്ണാ​ടു​മാ​ണ് ന​ൽ​കി​യ​ത്. അ​പേ​ക്ഷ​ക​ർ അ​ധി​കം വ​ന്ന​തി​നാ​ൽ അ​ർ​ഹ​ത​യു​ള്ള​വ​രി​ൽനി​ന്നും ന​റു​ക്കെ​ടു​ത്താ​ണ് ര​ണ്ടു ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ക​സ​നകാ​ര്യസ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു തോ​മ​സ് വി​ത​ര​ണോദ്ഘാ​ട​നം നി​ർ​വ​നി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കൃ​ഷ്ണ കി​ഷോ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​നീ​ഷ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ലേ​ഖ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സി.​ജി. മ​ധു, ഡോ. ​രേ​ഖ, ഡോ. ​അ​ഫ്സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​കസ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക സ​മി​തി

അ​രൂ​ർ: ഡ​ൽ​ഹി​യി​ലെ ഒ​രുവ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ക​ർ​ഷ​ക സ​മ​ര​ത്തി​നു സം​യു​ക്ത ക​ർ​ഷ​ക സ​മി​തി പാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക ധ​ർ​ണ കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. എ​ൻ.​പി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ അ​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ജി.​നാ​യ​ർ, സി.​ ചെ​ല്ല​പ്പ​ൻ, സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. ജീ​വ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.