ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ താ​ര​ക​ങ്ങ​ൾ ക​ട​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്നു
Wednesday, December 1, 2021 10:02 PM IST
മാ​ന്നാ​ർ: കോ​വി​ഡി​ന്‍റെ അ​ന്ധ​കാ​ര നി​ഴ​ലി​ൽ നി​ന്നും പ്ര​കാ​ശ​ത്തി​ന്‍റെ പൊ​ൻ​കി​ര​ണ​ങ്ങ​ളു​മാ​യി ന​ക്ഷ​ത്ര​ങ്ങ​ൾ എ​ങ്ങും തെ​ളി​യു​ന്നു. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ഭീ​തി​യി​ൽ ലോ​കം നി​ൽ​ക്കു​മ്പോ​ഴും ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ന്‍റെ പ്ര​ത്യാ​ശ​യോ​ടെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പു​തു​വെ​ളി​ച്ചം വി​പ​ണി​യി​ൽ ആ​ശ്വാ​സ​മേ​കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കാ​ര​ണം ലോ​ക്ഡൗ​ൺ ആ​യി​രു​ന്ന​തി​നാ​ൽ ക്രി​സ്മ​സ് സീ​സ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യു​യാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ക്രി​സ്മ​സ് വി​പ​ണി എ​ങ്ങും സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ആ​ഘോ​ഷ​ങ്ങ​ളും എ​ല്ലാ​വ​രും പ​രി​മി​തി​പ്പെ​ടു​ത്തി ഭ​വ​ന​ങ്ങ​ളി​ലാ​യി ഒ​തു​ങ്ങി. ‌

ഇ​ത്ത​വ​ണ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു തു​ട​ങ്ങി​യ​തി​നാ​ലും സ​ർ​ക്കാ​ർ ക​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും ക്രി​സ്മ​സ് വി​പ​ണി​യി​ലും പു​തു​വെ​ളി​ച്ചം മി​ന്നി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ടു പോ​യ ക​ച്ച​വ​ടം കൂ​ടി തി​രി​കെ പി​ടി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ വ​ൻ​തോ​തി​ൽ ത​ന്നെ ക്രി​സ്മ​സ് സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത​മാ​യി പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പേ​പ്പ​ർ സ്റ്റാ​റ്റു​ക​ൾ പ​ല വ​ർ​ണ​ത്തി​ലും വ​ലു​പ്പ​ത്തി​ലും ഉ​ള്ള​വ വി​പ​ണി കീ​ഴ​ട​ക്കാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥാ​നം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ എ​ൽ​ഇ​ഡി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ൽ നേ​ട്ടം കൊ​യ്യാ​ൻ എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ളു​ടെശേ​ഖ​ര​മാ​ണ് എ​ല്ലാ വ്യാ​പാ​രി​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 60 മു​ത​ൽ 600 വ​രെ​യു​ള്ള എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ൾ ഉ​ണ്ട്. ഇ​ത്ത​വ​ണ ക​ച്ച​വ​ടം ഉ​ണ്ടാ​കു​മെ​ന്ന ​പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.