അ​പ​ക​ടവ​ള​വി​ലെ സം​ര​ക്ഷ​ണ വേ​ലി പൊ​ളി​ച്ചു​മാ​റ്റി
Wednesday, December 1, 2021 10:04 PM IST
തു​റ​വൂ​ർ: ചാ​വ​ടി - പ​ള്ളി​ത്തോ​ട് റോ​ഡി​ൽ ചാ​വ​ടി മാ​ർ​ക്ക​റ്റി​നു പ​ടി​ഞ്ഞാ​റ് പൊ​തു​ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലെ സം​ര​ക്ഷ​ണ വേ​ലി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വെ​ട്ടി​പ്പൊ​ളി​ച്ചു. നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വ​ള​വാ​ണ് ഇ​ത്. റോ​ഡി​ലെ വ​ള​വും അ​പ​ക​ടാ​വ​സ്ഥ​യും അ​റി​യാ​തെ ക​ട​ന്നു​വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​തെ​റ്റി സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്കു വീ​ണാ​ണ് അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്താ​ലാ​ണ് ഇ​വി​ടെ ക്രാ​ഷ് ഗാ​ർ​ഡ് സം​ര​ക്ഷ​ണ വേ​ലി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് സ്ഥാ​പി​ച്ച​ത്.
എ​ന്നാ​ൽ അ​ധി​കം താ​മ​സി​യാ​തെ സ​മീ​പ​വാ​സി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു് വ​കു​പ്പു ത​ന്നെ ക്രാ​ഷ് ഗാ​ർ​ഡ്, വാ​ഹ​നം ക​യ​റ്റാ​വു​ന്ന നി​ല​യി​ൽ മു​റി​ച്ചു മാ​റ്റി​യി​രി​ക്ക​യാ​ണ്. നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന ഇ​വി​ടെ ക്രാ​ഷ് ഗാ​ർ​ഡ് സ്ഥാ​പി​ച്ച​തോ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്കു ശ​മ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ച സം​ര​ക്ഷ​ണ വേ​ലി അ​വ​ർ ത​ന്നെ പൊ​ളി​ച്ച​തു ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. സം​ര​ക്ഷ​ണ വേ​ലി എ​ത്ര​യും വേ​ഗം അ​ട​ച്ച് പൂ​ർ​വ്സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.