ബി​എ​സ്എ​ൻ​എ​ൽ പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്നു
Thursday, December 2, 2021 10:36 PM IST
ആ​ല​പ്പു​ഴ: പി​ഡ​ബ്ല്യു​ഡി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ പു​ല​യ​ൻ​വ​ഴി മു​ത​ൽ വെ​ള്ള​ക്കി​ണ​ർ വ​രെയു​ള്ള റോ​ഡ്സൈ​ഡി​ൽ നി​ൽ​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്നു. ബി​എ​സ്എ​ൻ​എ​ൽ പോ​സ്റ്റി​ൽ കേ​ബി​ൾ വ​ലി​ച്ചി​രി​ക്കു​ന്ന മ​റ്റു സേ​വ​ന​ദാ​താ​ക്ക​ൾ കേ​ബി​ളു​ക​ളും പ​ര​സ്യ​ബോ​ർ​ഡു​ക​ളും ആ​റി​നു മു​ന്പ് സ്വ​ന്തം ചെ​ല​വി​ൽ മാ​റ്റി സ്ഥാ​പി​ക്ക​ണം. മ​റ്റു സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് ബി​എ​സ്എ​ൻ​എ​ൽ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.

എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന
സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ൽ

ആ​ല​പ്പു​ഴ: എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 11 , 12 , 13 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ല​പ്പു​ഴ ടി ​വി സ്‌​മാ​ര​ക​ത്തി​ൽ ന​ട​ക്കും. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‌റ് പി. ​ക​ബീ​റും സെ​ക്ര​ട്ട​റി ജെ. ​അ​രു​ൺ ബാ​ബു​വും അ​റി​യി​ച്ചു.