അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​താ​യി​ട്ട് ആ​ഴ്ച​ക​ൾ
Thursday, December 2, 2021 10:36 PM IST
അ​മ്പ​ല​പ്പു​ഴ: കു​ടി​വെ​ള്ളം കി​ട്ടാ​താ​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്നു. ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം ഗു​രു​കു​ലം ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റാ​ണ് 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ആ​ല​പ്പു​ഴ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ലൈ​നി​ൽനി​ന്നാ​ണ് പ്ര​ദേ​ശ​ത്തു വെ​ള്ള​മെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​യ്ക്കി​ടെ ത​ക​ഴി​യി​ൽ പ​ല​ത​വ​ണ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തോ​ടെ ഇ​വി​ടെ​യും കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.
ത​ക​ഴി​യി​ലെ പൈ​പ്പ്പൊ​ട്ട​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഈ ​ഭാ​ഗ​ത്തു കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള ബോ​ർ​വെ​ൽ സം​വി​ധാ​ന​വു​മി​ല്ല.
ഒ​ന്നോ ര​ണ്ടോ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ബോ​ർ​വെ​ല്ലു​ള്ള​ത്. ഇ​വി​ടെനി​ന്നാ​ണ് ഇ​പ്പോ​ൾ മ​റ്റെ​ല്ലാ​വ​രും വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ നി​ത്യോ​പ​യോ​ഗ​ത്തി​നും പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നും കു​ടി​വെ​ള്ളം കി​ട്ടാ​തെ കു​ട്ടി​ക​ളും വീ​ട്ട​മ്മ​മാ​രു​മാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം തേ​ടി നാ​ട്ടു​കാ​ർ ഏ​താ​നും നാ​ൾ മു​ന്പ് എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ, ഫ​ല​മു​ണ്ടാ​യി​ല്ല.
കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കു​ടി​വെ​ള്ള വി​ത​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ഓ​രോ​ദി​വ​സം ക​ഴി​യും തോ​റും ദു​രി​തം വ​ർ​ധി​ച്ചുവ​രി​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.