ബൈ​പാ​സി​ൽ വീ​ണ്ടും അ​പ​ക​ടം: ലോ​റി​യും പി​ക്കപ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു
Thursday, December 2, 2021 10:39 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​ൽ മാ​ളി​ക​മു​ക്കി​നു സ​മീ​പം ആ​ലു​വ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും (ടാ​റ്റ ക​വേ​ഡ് ബോ​ഡി ) ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡ​ത്തുനി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ഫൈ​ബ​ർ വ​ള്ള​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം. ഇ​രു വാ​ഹ​ന​ങ്ങ​ളും ബൈ​പാ​സി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​ബി​നി​ൽ കു​ടു​ങ്ങി​യ ലോ​റി​യു​ടെ ഡ്രൈ​വ​ർ മു​സ​ന്ന​നെ(36) ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു​സേ​ന ഹൈ​ഡ്രോ​ളി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ത​ന്നെ ആം​ബു​ല​ൻ​സി​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ജോ​ൺ​സ്, പ്രി​ൻ​സ് എ​ന്നി​വ​രെ​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന ഫൈ​ബ​ർ വ​ള്ളം ബൈ​പാ​സി​നു താ​ഴെ വീ​ണ നി​ല​യി​ലാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ളും ബൈ​പാ​സി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്കു മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.