യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാം സം​സ്ഥാ​നത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ട്: മു​ഖ്യ​മ​ന്ത്രി
Thursday, December 2, 2021 10:39 PM IST
ആ​ല​പ്പു​ഴ: സു​സ്ഥി​ര​ത​യി​ലും തു​ല്യ​ത​യി​ലും ഊ​ന്നി​യു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ന്‍ യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന് (വൈ​ഐ​പി) സാ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മുഖ്യ മന്ത്രി
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ പ​റ​വൂ​ര്‍ കേ​പ് കാ​മ്പ​സി​ല്‍ ആ​ധു​നി​ക മെ​ഡി​സി​നും ബ​യോ​മെ​ഡി​ക്ക​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ആ​ശ​യ​രൂ​പീ​ക​ര​ണ സെ​മി​നാ​ര്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ന്‍, കേ​പ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. റൂ​ബി​ന്‍ വി. ​വ​ര്‍​ഗീ​സ്, കെ-​ഡി​സ്‌​ക് പ്രോ​ഗ്രാം എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ര്‍. അ​ബ്ദു​ള്ള ആ​സാ​ദ്, വി​വി​ധ കോ​ള​ജ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.