ഇ​ട​മി​ന്ന​ലി​ൽ വ്യാ​പ​കനാ​ശം
Thursday, December 2, 2021 10:39 PM IST
തു​റ​വൂ​ർ: വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ വ​ൻ​നാ​ശ​മു​ണ്ടാ​യി. ഇ​ല​ക്‌​ട്രി​ക്, ഇ​ല​ക‌്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പു​റ​മെ നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ൾ​ക്കും മി​ന്ന​ലേ​റ്റു. ആ​ഞ്ഞി​ലി​ക്കാ​ട്, വ​ട്ട​ക്കേ​രി, ച​ന്തി​രൂ​ർ, കോ​ട്ട​പ്പു​റം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി റീ​ഡിം​ഗ് മീ​റ്റ​റു​ക​ൾ, ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ, ഫാ​ൻ, സെ​റ്റ​പ്പ് ബോ​ക്സു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. കെ​എ​സ്ഇ​ബി​യു​ടെ വി​വി​ധ ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഡി​ഒ ഫ്യൂ​സു​ക​ളും ന​ശി​ച്ചു. ഇ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ളും താ​റു​മാ​റാ​യി. ബോ​ർ​ഡി​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

യു​വ​തി​യു​ടെ പ​ഴ്സ് ക​വ​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ പ​ഴ്‌​സ് ക​വ​ർ​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് വ​ണ്ടാ​നം വെ​ള്ളാ​പ്പ​ള്ളി അ​നീ​ഷ​യു​ടെ ബാ​ഗി​ൽനി​ന്നാ​ണ് പ​ഴ്സ് ക​വ​ർ​ന്ന​ത്. അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​നീ​ഷ ജോ​ലി​ക്കാ​യി കു​റ​വ​ൻ​തോ​ടുനി​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം, എ​ടി​എം കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫാ​ർ​മ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.