മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം
Friday, December 3, 2021 11:18 PM IST
ച​​​ങ്ങ​​​നാ​​​ശേരി : അ​​​തി​​​രൂ​​​പ​​​ത ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് മാ​​​തൃ​​​വേ​​​ദി പി​​​തൃ​​​വേ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ പേ​​​ട​​​ക പ്ര​​​യാ​​​ണം ഇ​​​ന്ന് കൊ​​​ല്ലം ആ​​​യൂ​​​ര്‍ ഫൊ​​​റോ​​​ന​​​യി​​​ല്‍ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.
അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ 16 ഫൊ​​​റോ​​​ന​​​ക​​​ളി​​​ലൂ​​​ടെ തി​​​രു​​​ക്കു​​​ടും​​​ബ​​​പേ​​​ട​​​ക​​​പ്ര​​​യാ​​​ണം ക​​​ട​​​ന്നു പോ​​​യി ‍ 12ന് ​​​അ​​​തി​​​ര​​​മ്പു​​​ഴ ഫൊ​​​റോ​​​ന​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും. വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ബി​​​ഷ​​​പ് സാ​​​മു​​​വ​​​ല്‍ മാ​​​ര്‍ ഐ​​​റേ​​​നി​​​യ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
തി​​​രു​​​ക്കു​​​ടും​​​ബ പേ​​​ട​​​ക​​​പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ ആ​​​ശീ​​​ര്‍വാ​​​ദ ക​​​ര്‍മ്മം ആ​​​ര്‍ച്ച്ബി​​​ഷ​​​പ് എ​​​മി​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍ നി​​​ര്‍വ​​​ഹി​​​ക്കും.
കു​​​ടും​​​ബ​​​വ​​​ര്‍ഷ​​​വും വി​​​ശു​​​ദ്ധ യൗ​​​സേ​​​ഫ് പി​​​താ​​​വി​​​ന്‍റെ വ​​​ര്‍ഷ​​​വു​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ കു​​​ടും​​​ബ ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം പ​​​ങ്കു​​​വയ്​​​ക്കു​​​ക​​​യും അ​​​തോ​​​ടൊ​​​പ്പം മാ​​​ധ്യ​​​മ വി​​​മു​​​ക്ത മ​​​ണി​​​ക്കൂ​​​ര്‍ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​വ​​​ര്‍ത്തി​​​ക​​​മാ​​​ക്കി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലു​​​ള്ള സ്‌​​​നേ​​​ഹ​​​വും ക​​​രു​​​ത​​​ലും ദൃ​​​ഢ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശം ന​​​ല്‍കു​​​ക എ​​​ന്ന​​​താ​​​ണ് തി​​​രു​​​ക്കു​​​ടും​​​ബ​​​പേ​​​ട​​​ക പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.
തി​​​രു​​​ക്കു​​​ടും​​​ബ​​​പേ​​​ട​​​ക പ്ര​​​യാ​​​ണം അ​​​മ്പൂ​​​രി ഫൊ​​​റോ​​​ന​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രു​​​മ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പി​​​തൃ​​​വേ​​​ദി​​​യു​​​ടെ 39-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം അ​​​രു​​​വി​​​ക്ക​​​ര എംഎ​​​ല്‍എ ജി .​​​ സ്റ്റീ​​​ഫ​​​ന്‍ നി​​​ര്‍വഹി​​​ക്കും.
പി​​​തൃവേ​​​ദി ജ​​​ന്മ​​​ദി​​​ന സ്മാ​​​ര​​​ക ത​​​പാ​​​ല്‍ സ്റ്റാ​​​മ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന ക​​​ര്‍മം ക​​​ഥാ​​​കൃ​​​ത്ത് ജി​​​തി​​​ന്‍ കെ. ​​​ജോ​​​സ് ന​​​ട​​​ത്തും.
അ​​​തി​​​രൂ​​​പ​​​ത , ഫൊ​​​റോ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ തി​​​രു​​​ക്കു​​​ടും​​​ബ പേ​​​ട​​​ക പ്ര​​​യാ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍കും.