ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ലറ്റി​ക് മീ​റ്റ്! ആ​ല​പ്പു​ഴ ലി​യോ അ​ത്‌ലറ്റി​ക് അ​ക്കാ​ദ​മി മു​ന്നി​ൽ
Saturday, December 4, 2021 10:42 PM IST
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് മൈ​താ​നി​യി​ല്‍ തു​ട​ങ്ങി​യ ജി​ല്ലാ ജൂ​ണി​യ​ര്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ൽ ആ​ല​പ്പു​ഴ ലി​യോ അ​ത്‌ലറ്റി​ക് അ​ക്കാ​ദ​മി 118 പോ​യി​ന്‍റോ​ടെ മു​ന്നി​ല്‍. ആ​ല​പ്പു​ഴ ദി​ശാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 94 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. സെ​ന്‍റ് ജോ​ണ്‍​സ് മ​റ്റം (22), ദു​ര്‍​ഗാ​വി​ലാ​സം അ​ത്ല​റ്റി​ക് ക്ല​ബ് ചാ​ര​മം​ഗ​ലം (21)എ​ന്നി​വ​യാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍. ജി​ല്ല​യി​ലെ 44 ക്ല​ബു​ക​ളി​ല്‍ നി​ന്നാ​യി 700 താ​ര​ങ്ങ​ളാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 21മു​ത​ല്‍ 23വ​രെ മ​ല​പ്പു​റ​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ത്ല​റ്റി​ക് മീ​റ്റി​നു​ള്ള ജി​ല്ലാ ടീ​മി​നെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

അ​ണ്ട​ര്‍ 20, 18, 16, 14 ആ​ണ്‍,പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 116 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍​ഡ് നേ​ടി​യ ഇ​ന്ത്യ​ന്‍ അ​ത്‌ലറ്റി​ക് ചീ​ഫ് കോ​ച്ച് പി. ​രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​രെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​സ​ഫ് ആ​ദ​രി​ച്ചു.

ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ന്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തും.