അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, December 5, 2021 10:52 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് 202021ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ല/​സാം​സ്കാ​രി​കം, സാ​ഹി​ത്യം, കാ​യി​കം, കൃ​ഷി, സാ​മൂ​ഹ്യ​സേ​വ​നം, വ്യ​വ​സാ​യം/ സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​മാ​യ നേ​ട്ടം കൈ​വ​രി​ക്കു​ക​യും സം​സ്ഥാ​ന​ത്ത് പൊ​തു സ​മൂ​ഹ​ത്തി​ല്‍ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും ചെ​യ്ത​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. നാ​മ​നി​ര്‍​ദേ​ശം മു​ഖേ​ന​യോ നേ​രി​ട്ടോ അ​പേ​ക്ഷ ന​ല്‍​കാം. അ​പേ​ക്ഷ​ക​ള്‍ യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡോ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ൽ നി​ന്നു​ള്ള മ​റ്റ് അം​ഗീ​കാ​ര​ങ്ങ​ളോ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രാ​യി​രി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും കി​ട്ടു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് വി​ദ​ഗ്ധ ജൂ​റി​യു​ടെ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി ആ​റു പേ​ർ​ക്കാ​ണ് 20,000 രൂ​പ​യും ശി​ല്പ​വും ഉ​ള്‍​പ്പെ​ടു​ന്ന പു​ര​സ്കാ​രം ന​ല്‍​കു​ക. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ീള​ള​ശ​ര​ശ​മ​ഹ.​സ്യെ​ര@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാം. ക​മ്മീ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​നി​ലു​ള്ള ഓ​ഫീ​സി​ൽ ഡി​സം​ബ​ർ 15ന​കം നേ​രി​ട്ടും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം.