നേ​രേ​ക​ട​വ് -മാ​ക്കേ​ക്ക​ട​വ് പാ​ല​ത്തി​നു ശാ​പ​മോ​ക്ഷം
Sunday, December 5, 2021 10:53 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ, ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് മു​ട​ങ്ങി​ക്കി​ട​ന്ന നേ​രേക​ട​വ് മാ​ക്കേ​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ത​ട​സം നീ​ക്കി​ക്കൊ​ണ്ട് കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​താ​യി എ.​എം. ആ​രി​ഫ് എം​പി അ​റി​യി​ച്ചു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം 2017 ൽ ​ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു. എ​റ​ണാ​കു​ള​ത്തുനി​ന്നും ആ​ല​പ്പു​ഴ വ​ഴി പോ​കു​ന്ന എ​ൻ​എ​ച്ച് 66ലൂ​ടെ​ തു​റ​വൂ​ർ എ​ത്തി​യാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ പാ​ലാ ഈ​രാ​റ്റു​പേ​ട്ട വ​ഴി ശ​ബ​രി​മ​ല​യ്ക്കു എ​ത്താ​ൻ ക​ഴി​യു​ന്ന പ​മ്പ​പാ​ത എ​ന്ന നി​ല​യി​ൽ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ പാ​ത​യാ​ണി​ത്. അ​രൂ​ർ മു​ൻ എം​എ​ൽ​എ എ​ന്ന നി​ല​യി​ലും ആ​ല​പ്പു​ഴ എം​പി എ​ന്ന നി​ല​യി​ലും ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ൽ അ​ഡ്വ. എ.​എം. ആ​രി​ഫ് ക​ക്ഷി​ചേ​ർ​ന്നി​രു​ന്നു. താ​ൻ എം​എ​ൽ​എ ആ​യി​രി​ക്കെ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ ഇടപെ​ട​ൽ ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് എം​പി പറഞ്ഞു.