കേ​ര​ള കോ​ൺ​ഗ്ര​സ് -എം സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Monday, January 17, 2022 10:54 PM IST
നെ​ടു​മു​ടി: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​ങ്ങ​ളു​ടെ കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മു​ടി​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ കൂ​ട്ടാ​ല നി​ർ​വ​ഹി​ച്ചു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ലി​മു​ഖം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ്കു​ട്ടി തൈ​ത്തോ​ട്ടം, ഷി​ബു ലൂ​ക്കോ​സ്, ജോ​സി പു​തു​വ​ന, എം. ​എ. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് തി​രു​നി​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ

മാ​ന്നാ​ർ: സ​ൺ​ഡേ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഫ്ര​ണ്ട്സ് ഇ​ല​വ​ൻ മാ​വേ​ലി​ക്ക​ര ഭാ​ര​ത് ഇ​ല​വ​ൻ ചെ​റി​യ​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സമ്മേളനം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം അ​നി​ൽ എ​സ്. അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​വി​ഷ്ണു കൊ​ല്ല​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് പ​രു​മ​ല, സു​ജി​ത്ത് ശ്രീ​രം​ഗം, ശാ​ന്തി​നി.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.