മ​ങ്കൊ​മ്പ് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിലെ പി​രി​ച്ചു​വി​ട​ലി​നെ​തി​രേ പ്ര​തി​ഷേ​ധം
Monday, January 17, 2022 10:58 PM IST
മ​ങ്കൊ​മ്പ്: കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​ലി​ക ഫീ​ൽ​ഡ് സ്റ്റാ​ഫു​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. 12 വ​ർ​ഷ​മാ​യി കേ​ര​ള സെ​ന്‍റ​ർ ഫോ​ർ പെ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണ് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ പി​രി​ച്ചു​വി​ടു​മെ​ന്ന് അ​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വി​നെ​തി​രേ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ളെ​ക്കാ​ളു​പ​രി ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. 2014 ൽ ​വി​ള ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 12 പേ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ക​ള​ക്ട്രേ​റ്റി​ൽ നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഇ​ന്‍റ​ർ​വ്യൂ​വി​ൽ നി​ന്നാ​ണ് ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കു​ട്ട​നാ​ട്ടി​ലെ 590 ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കീ​ട​ബാ​ധ​യും പ​രി​ഹാ​ര​വും സം​ബ​ന്ധി​ച്ചു ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​യി​രു​ന്നു ഇ​വ​രു​ടെ ജോ​ലി. തുഛ​മാ​യ ശ​മ്പ​ള​ത്തി​ലും വ​ള​രെ ആ​ത്മാ​ർ​ത്ഥയോ​ടും സ​ത്യ​സ​ന്ധ​ത​യോ​ടെ​യു​മാ​ണ് ഇ​വ​രു​ടെ സേ​വ​നം ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യം മൂ​ലം കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന കീ​ട​ങ്ങ​ളെ​യും അ​വ​യു​ടെ മി​ത്ര​കീ​ട​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ അ​റി​വാ​ണ് ഇ​വ​ർ​ക്കു​ള്ള​തെ​ന്ന് ക​ർ​ഷ​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ‌

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മു​ഞ്ഞ​ബാ​ധ​യു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ സാ​ധാ​ര​ണ​യാ​യി കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​രം ഫീ​ൽ​ഡ് സ്റ്റാ​ഫ് പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ക്കു​ക​യും മു​ഞ്ഞ​ബാ​ധ​യു​ടെ അ​ള​വു തി​ട്ട​പ്പെ​ടു​ത്തി അ​തി​നാ​വ​ശ്യ​മാ​യ മി​ത്ര​കീ​ട​ങ്ങ​ളെ ഇ​റ​ക്കി ഇ​വ​യെ പ്ര​തി​രോ​ധി​ക്കു​ക​യു​മാ​ണ് പ​തി​വ്. ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സാ​മ്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​കു​ക മാ​ത്ര​മ​ല്ല, കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സാ​ധ്യ​മാ​കു​ന്നു. ഇ​ത്ര​യും വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല​യ​ച്ചു ഇ​വ​ർ​ക്കു മി​ക​ച്ച പ​രി​ശീ​ല​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കെ​മി​ക്ക​ൽ ടെ​ക്‌​നോ​ള​ജി​യി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച കേ​ര​ള​ത്തി​ലെ ആ​കെ നാ​ലു​പേ​ർ ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. ഇ​തി​നു പു​റ​മെ ബംഗളൂരു വിലും മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ണ്ട്. പു​ഞ്ച​കൃ​ഷി അ​തി​ന്‍റെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മേ​റി​യ ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ഴു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. പു​തി​യ ആ​ളു​ക​ളെ എം​പ്ലോ​യ്‌​മെ​ന്‍റ് വ​ഴി നി​യ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ആ​ളു​ക​ൾ​ക്കു ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യെ​ടു​ക്കാ​ൻ കു​റ​ഞ്ഞ​ത് നാ​ലു​വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രും.

ഫീ​ൽ​ഡി​ൽ പോ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ല​വി​ൽ കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​രി​ല്ല. ഇ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​തോ​ടെ കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ന്നെ നി​ല​യ്ക്കും. നി​ല​വി​ൽ ഇ​വി​ടെ ഇ​ത്ത​രം ത​സ്തി​ക​ക​ൾ ഇ​ല്ല. പി​എ​സ് സി ​വ​ഴി നി​യ​മ​നം ന​ട​ക്കി​ല്ലെ​ന്ന​തി​നാ​ൽ മ​റ്റൊ​രാ​ളു​ടെ അ​വ​സ​ര​വും ഇ​വ​രെ നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ ന​ഷ്ട​മാ​കി​ല്ല. ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന​ല്ല, പ​ക​രം ഇ​വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​നു ക​ത്ത​യ​ച്ച​താ​യി അ​റി​യു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ രാ​ഷ്ട്രീ​യ താ​ത്പ​ര്യം നോ​ക്കി നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.