ക​ഞ്ഞി​ക്കു​ഴി​യെ ഹ​രി​താ​ഭ​മാ​ക്കാ​ൻ അ​ഞ്ച​രല​ക്ഷം പ​ച്ച​ക്ക​റി​ത്തൈക​ൾ
Tuesday, January 18, 2022 10:55 PM IST
ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​തി​നാ​യി​രം വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ല​ക്ഷ്യമിട്ട് അ​ഞ്ചി​ന​ങ്ങ​ളി​ൽ​പ്പെ​ട്ട അ​ഞ്ച​രല​ക്ഷം പ​ച്ച​ക്ക​റി​തൈ​ക​ൾ റെ​ഡിയായി. പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന ജ​ന​കീ​യ ജൈ​വ ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​യി​ൽ ഇ​വ സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കും. പ​തി​നെ​ട്ടു വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ഴമ​റ​യ്ക്ക​ക​ത്താ​ണ് തൈ​ക​ൾ വ​ള​രു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ടീ​ൽ സാ​മ​ഗ്രി​ക​ൾ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. പാ​വ​ൽ, പ​ട​വ​ലം, പ​യ​ർ, വെ​ണ്ട, പീ​ച്ചി​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളും കി​ളി​ർ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​ള​ങ്ങ​ളും​ പ​ഞ്ചാ​യ​ത്ത് തൈ ​ഉ​ത്പാ​ദ​ക യൂ​ണി​റ്റു​ക​ൾ​ക്കു ന​ൽ​കി.

ഗു​ണ​മേ​ന്മ​യേ​റി​യ ഹൈ​ബ്രി​ഡ് വി​ത്തു​ക​ളും പ​ര​മ്പ​ര​ഗ​ത വി​ത്തു​ക​ളു​മാ​ണ് ന​ൽ​കി​യത്. ഓ​രോ വാ​ർ​ഡി​ലും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച​അ​ഞ്ചം​ഗ തൈ ​ഉ​ത്പാ​ദ​ക യൂ​ണി​റ്റു​ക​ളാ​ണ് തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. വി​പു​ല​മാ​യ ജ​ന​കീ​യ കാ​മ്പ​യി​ൻ ഒ​രു​ക്കി​യാ​ണ് ഹ​രി​ത സ​മ്യ​ദ്ധി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

മ​ഴ​മ​റ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി തൈ​ക​ൾ അ​യ​ൽ​ക്കൂ​ട്ട സ​മി​തി​ക​ൾ വ​ഴി ഒ​റ്റദി​വ​സം കൊ​ണ്ട് എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കും. ഒ​രേസ​മ​യം തൈ​ക​ൾ വീ​ടു​ക​ളി​ൽ വ​യ്ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​പ​ണി​യൊ​രു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​വും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്നു​ണ്ട്. കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്, ആ​ർ. നാ​സ​ർ, കെ.​ജി.​ രാ​ജേ​ശ്വ​രി , വി.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം തൈ​ക​ൾ വി​ത​ര​ണം ന​ട​ത്തും.