വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​പ്ല​വ​ത്തി​ന് വി​ത്തെ​റി​ഞ്ഞ് എ​സ്ബി കോ​ള​ജ്
Tuesday, January 18, 2022 10:55 PM IST
ച​ങ്ങ​നാ​ശേ​രി: വി​ഷ​ര​ഹി​ത​മാ​യ ഒ​രു പ​ച്ച​ക്ക​റി വി​പ്ല​വ​ത്തി​നു വി​ത്തെ​റി​ഞ്ഞ് എ​സ്ബി കോ​ള​ജ്. ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന എ​സ്ബി കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്ത് ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പേ​ര് വി​ത്ത് ലൗ ​ഫ്രം എ​സ്ബി. വി​ഷ​ര​ഹി​ത​മാ​യ നാ​ട​ൻ പ​ച്ച​ക്ക​റി​യു​ടെ ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യം. വി​ത്തെ​റി​ഞ്ഞു പോ​കു​ക മാ​ത്ര​മ​ല്ല മു​ള​ച്ച് വി​ള​വെ​ടു​ക്കു​ന്ന​തു​വ​രെ കോ​ള​ജ് വി​ളി​പ്പു​റ​ത്തു​ണ്ടാ​കും. ജൈ​വ​വ​ള നി​ർ​മാ​ണം തു​ട​ങ്ങി കീ​ട​ങ്ങ​ളെ തു​ര​ത്താ​നു​ള്ള നാ​ട​ൻ പ്ര​യോ​ഗ​ങ്ങ​ൾ വ​രെ ക​ർ​ഷ​ക്ക് ന​ൽ​കു​ന്ന ഓ​ണ്‍ ലൈ​ൻ ഓ​ഫ് ലൈ​ൻ പ്രോ​ഗാ​മു​ക​ളും ന​ട​പ്പി​ലാ​ക്കും. വെ​ണ്ട, ത​ക്കാ​ളി, പ​യ​ർ, വെ​ള്ള​രി തു​ട​ങ്ങി പ​ച്ച​മു​ള​കു​വ​രെ​യു​ള്ള വി​വി​ധ​യി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കി​യ വി​ത്തു​ക​ൾ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​ണ്ണി​ന്‍റെ ഗു​ണ​വും ക​രു​ത​ലും ചേ​ർ​ന്നാ​ൽ ഫ​ലം ഉ​റ​പ്പ്. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പത്തു വ​ർ​ഷ​മാ​യി പ​ച്ച​ക്ക​റി സ്വ​യം പ​ര്യാ​പ്ത​ത​യ്ക്കു പൊ​രു​തു​ന്ന പ​നി​ക്കെ​യി​ൽ നി​സാ​മു​ദ്ദീ​നും ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​നൊ​പ്പ​മു​ണ്ട്. ഇ​നി വി​ത്തു വി​ത​യ്ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വാ​ട്സാ​പ്പ്ന​ന്പ​റാ​യ 8075605194 ൽ ​വി​ലാ​സം, പി​ൻ​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ മെ​സേ​ജി​ട്ടാ​ൽ വി​ത്ത് പാ​യ്ക്ക​റ്റി​ൽ ത​പാ​ലി​ൽ വ​രും. പി​ന്നാ​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും. കാ​ർ​ഷി​ക വൃ​ത്തി ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും സം​സ്കാ​ര​മാ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ​ക്കൂ​ടി​യാ​ണ് ഈ ​സം​രം​ഭ​മെ​ന്നു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​റെ​ജി പി. ​കു​ര്യ​ൻ, ബോ​ട്ട​ണി വ​കു​പ്പ് മേ​ധാ​വി ഡോ. ​സാ​ൽ​വി തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

കാ​റിടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

തു​റ​വൂ​ർ: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി തു​മ്പോ​ളി കു​ന്നേ​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ നെ​ൽ​സ​ൻ (71 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വൂ​ർ പു​ത്ത​ൻ​ച​ന്ത പെ​ട്രോ​ൾ​പ​മ്പി​നു മു​ൻ​വ​ശ​മാ​യി​രു​ന്നു അ​പ​ക​ടം. പെ​ട്രോ​ൾ പ​മ്പി​ൽനി​ന്ന് പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റി​വ​രു​മ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.