ന​ഷ്ട​മാ​കു​ന്ന​ത് അ​നു​ഭ​വ സ​ന്പ​ത്ത്
Tuesday, January 18, 2022 10:57 PM IST
മ​ങ്കൊ​മ്പ്: ക​ഴി​ഞ്ഞ ഇ​രു​പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​വ​കു​പ്പി​ൽ ഏ​റ്റ​വും സ​ജീ​വ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ഭാ​ഗ​മാ​ണ് കീ​ട​നി​രീ​ക്ഷ​ണ വി​ഭാ​ഗം. ഇ​തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ഫീ​ൽ​ഡ് സ്റ്റാ​ഫി​ന്‍റെ സേ​വ​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ശ​ത്രു​കീ​ട​ങ്ങ​ളെ മാ​ത്ര​മ​ല്ല, മി​ത്ര​പ്രാ​ണി​ക​ളെ​യും തി​രി​ച്ച​റി​യാ​ൻ വ​യ​ലി​ലി​റ​ങ്ങു​ക​യും ക​ർ​ഷ​ക​ർ​ക്ക് അ​വ​യെ മ​ന​സി​ലാ​ക്കി ത​രി​ക​യും ചെ​യ്യു​ന്ന​വ​ർ. വ​ള​രെ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണ് അ​വ​ർ ഇ​തി​നു പ്രാ​പ്ത​രാ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്ക​ത്തി​ൽ വേ​ദ​ന​യാ​ണ് തോ​ന്നു​ന്ന​ത്. ഇ​തു ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​യാ​ണ്. അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ ഇ​വ​ർ​ക്കു ജോ​ലി​ക​ൾ ല​ഭി​ച്ചേ​ക്കാം. പ​ക്ഷെ കൃ​ഷി​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം നി​ക​ത്താ​നാ​കി​ല്ല. സ്തുത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യി​രു​ന്ന ഇ​വ​രു​ടെ സേ​വ​നം തു​ട​രാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.