ചേർത്തല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 12 പേ​ര്‍​ക്കു കോ​വി​ഡ്
Thursday, January 20, 2022 11:01 PM IST
ചേ​ര്‍​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റ​ട​ക്കം 12 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉയ​ര്‍​ന്നാ​ല്‍ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റാ​നാ​ണ് സാ​ധ്യ​ത. രോ​ഗബാ​ധ​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ പു​ന​ര്‍വി​ന്യ​സി​ച്ചാ​ണ് ഇ​പ്പോ​ഴു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​മാ​യി നി​ര​ന്ത​ര സ​മ്പ​ര്‍​ക്ക​മു​ള്ള ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടുവ​ര്‍​ഷം മു​മ്പ് കോ​വി​ഡ് പ്ര​തി​സ​ന്ധിമൂ​ലം പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​കു​ക​യും പി​ന്നീ​ട് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യും ചെ​യ്ത ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് എ​ല്ലാ വി​ഭാ​ഗം ചി​കി​ത്സ​ക​ളും തു​ട​ങ്ങി​യ​ത്. ഇ​വി​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യു​യ​രു​ന്ന​ത് ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.