എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: സി​പി​എ​മ്മി​നു തി​രി​ച്ച​ടി
Friday, January 21, 2022 10:51 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ-എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. 35 വാ​ര്‍​ഡു​ക​ളി​ലും ശ​ക്ത​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. പ​ല​വാ​ര്‍​ഡു​ക​ളി​ലും ബാ​ല​റ്റു​പ​യോ​ഗി​ച്ചു​ള്ള വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​വ​രെ​യെ​ത്തി. 35 വാ​ര്‍​ഡു​ക​ളി​ലാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ സി​പി​എ​മ്മി​നു ത​ന്നെ​യാ​ണ് മേ​ധാ​വി​ത്തമെ​ങ്കി​ലും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി​ ഭാ​ര്‍​ഗ​വ​ന്‍റെ സ്വ​ന്തം വാ​ര്‍​ഡാ​യ എ​ട്ടി​ലും ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി. ​ര​ഞ്ജി​ത്തി​ന്‍റെ 17-ാം വാ​ര്‍​ഡി​ലും പാ​ര്‍​ട്ടി​ക്കു തി​രി​ച്ച​ടി​യു​ണ്ടാ​യി.

സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ സി​പി​ഐ ഒ​റ്റ​യ്ക്കു നേ​ട്ട​മു​ണ്ടാ​ക്കി​യ​തും ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ വാ​ര്‍​ഡു​ക​ളി​ല്‍ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​പ്പോ​ഴും ചി​ല​കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ തി​രി​ച്ച​ടി സി​പി​എ​മ്മി​ല്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ഓ​രോ വാ​ര്‍​ഡി​ല്‍നി​ന്നും 11 എ​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ട്ടാം വാ​ര്‍​ഡി​ല്‍ എ​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പാ​ര്‍​ട്ടി പ്ര​തി​നി​ധി​യാ​യി നി​ര്‍​ത്തി​യ സ്ഥാ​നാ​ര്‍​ഥി 17 നെ​തി​രേ 38 വോ​ട്ടു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെട്ട​ത്. 17-ാം വാ​ര്‍​ഡി​ല്‍ നാ​ലു പ്ര​തി​നി​ധി​ക​ള്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട​തും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെടു​ന്ന ഒ​മ്പ​താം​വാ​ര്‍​ഡി​ല്‍ 11ല്‍ ​പ​ത്തും സി​പി​ഐ നേ​ടി​യ​തു ച​ര്‍​ച്ച​യാ​യി. സി​പി​എ​മ്മി​ല്‍നി​ന്നു പു​റ​ത്താ​യി സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ക്കു​ക​യും പി​ന്നീ​ട് സി​പി​ഐ​യി​ല്‍ എ​ത്തു​ക​യും ചെ​യ്ത പി.​എ​സ്.​ ശ്രീ​കു​മാ​റാ​ണ് ഒ​മ്പ​താം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍. കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​വി​ടെ സി​പി​ഐ ഏ​ക​പ​ക്ഷീ​യ മേ​ധാ​വി​ത്വം നേ​ടി​യ​ത്. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല മ​ത്സ​ര​മെ​ന്നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്ന​തെ​ന്നു​മു​ള്ള വാ​ദ​മാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. 25നാ​ണ് സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്.

കാ​ഷ് കൗ​ണ്ട​ർ ക്ര​മീ​ക​ര​ണം

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ കെ​എ​സ്ഇ​ബി ക്യാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യാ​ക്കി.