അ​ര്‍​ത്തു​ങ്ക​ലി​ലെ അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച
Friday, January 21, 2022 10:51 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച പ്ര​ധാ​ന നേ​ര്‍​ച്ച​യാ​ണ് അ​മ്പ് (ക​ഴു​ന്ന്) എ​ഴു​ന്ന​ള്ളി​പ്പ്. റോ​മ​ന്‍ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന ഡ​യ​ക്ലീ​ഷ്യ​ന്‍റെ അം​ഗ​ര​ക്ഷാ​സേ​ന​യു​ടെ ത​ല​വ​നാ​യി​രു​ന്നു വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ്. ക്രി​സ്തു​വി​ശ്വാ​സം സ്വീ​ക​രി​ച്ച ഇ​ദ്ദേ​ഹം ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രേ അ​കാ​ര​ണ​മാ​യി പീ​ഡ​നം അ​ഴി​ച്ചു​വി​ട്ട ച​ക്ര​വ​ര്‍​ത്തി​യെ എ​തി​ര്‍​ത്ത​തി​നാ​ല്‍ ച​ക്ര​വ​ര്‍​ത്തി​ക്ക് അ​പ്രീ​തി​യു​ണ്ടാ​കു​ക​യും എ.​ഡി. 286ല്‍ ​അ​മ്പു​കളേ​റ്റു ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച ന​ട​ക്കു​ന്ന​ത്.​വി​ശ്വാ​സി​ക​ള്‍ അ​മ്പു​മാ​യി ദേ​വാ​ല​യ​ത്തി​നു മു​ന്പി​ലെ ക​പ്പേ​ള​യി​ല്‍ നി​ന്നും പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി ദേ​വാ​ല​യ​ത്തി​നു മു​ന്നി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച്, ദേ​വാ​ല​യ​ത്തി​നു വ​ല​യം ചെ​യ്ത് ദേ​വാ​ല​യ​ത്തി​ന് അ​ക​ത്തെ​ത്തി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തി അ​മ്പ് സ​മ​ര്‍​പ്പി​ക്കു​ന്ന​താ​ണ് നേ​ര്‍​ച്ച രീ​തി. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. രോ​ഗം, അ​പ​ക​ടം തു​ട​ങ്ങി ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളും പ​രീ​ക്ഷ​ക​ളും വ​രു​മ്പോ​ള്‍ അ​ര്‍​ത്തു​ങ്ക​ല്‍ പു​ണ്യ​വാ​ന് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച ന​ട​ത്താ​മെ​ന്നു നേ​ര്‍​ന്ന്, പ്രാ​ര്‍​ഥ​നാ​ഫ​ല​ത്തി​നു ശേ​ഷം നേ​ര്‍​ച്ച ന​ട​ത്താ​നെ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും. പ്ര​ത്യേ​ക നി​യോ​ഗ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച ശേ​ഷം നി​ശ്ചി​ത വ​ര്‍​ഷം അ​മ്പെ​ഴു​ന്ന​ള്ളി​ക്കാ​മെ​ന്നു നേ​ര്‍​ച്ച നേ​രു​ന്ന​വ​രും പ​തി​വാ​യി എ​ല്ലാ വ​ര്‍​ഷ​വും അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. അ​ടി​മ, പി​ടി​പ്പ​ണം, പി​ടി​യ​രി, മു​ത്തു​ക്കു​ട, മെ​ഴു​കു​തി​രി സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ടു​ത്തെ മ​റ്റു നേ​ര്‍​ച്ച​ക​ള്‍.

ഇ​ന്ന് യു​വ​ജ​ന​ദി​നം

5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ ടി​നു തോ​മ​സ്. ഏ​ഴി​ന് പ്ര​ഭാ​തപ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ തോ​മ​സ് ഷൈ​ജു ചി​റ​യി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ. ​സ​ണ്ണി അ​റ​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ. മൈ​ക്കി​ള്‍ ബെ​ന​ഡി​ക്റ്റ്. 11ന് ​ദി​വ്യ​ബ​ലി-​ഫാ. ക്ലി​ഫ് ല​ന്‍റ് ഫെ​ര്‍​ണാ​ണ്ട​സ്. പ്ര​സം​ഗം-​ജി​ബി നെ​റോ​ണ. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ജൂ​ഡോ മൂ​പ്പ​ശേ​രി​ല്‍. പ്ര​സം​ഗം-​ഫാ.​ മാ​ര്‍​ട്ടി​ന്‍ ഡെ​ലീ​ഷ്യ​സ് വാ​ക​പ്പാ​ട​ത്ത്. അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് മ​ല​ങ്ക​ര റീ​ത്തി​ല്‍ വിശുദ്ധ കുർബാന തി​രു​വ​ല്ല അ​തി​രൂ​പ​താ മെ​ത്രാ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി-​ഫാ.​സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ലീ​ന​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍.