അറിയിപ്പുകൾ
Saturday, January 22, 2022 10:21 PM IST
രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ധ​വ, ഡി​സ​ബി​ലി​റ്റി എ​ന്നീ പെ​ൻ​ഷ​ൻ ബാ​ങ്ക് മു​ഖേ​ന കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ധാ​ർ ന​മ്പ​ർ സ​ഹി​തം റേ​ഷ​ൻ കാ​ർ​ഡ് പ​ക​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

‌വെ​ബി​നാ​ർ 25ന്

​ആ​ല​പ്പു​ഴ: ക​യ​റ്റി​റ​ക്കു​മ​തി മേ​ഖ​ല​യി​ൽ സം​രം​ഭ​ക​ർ​ക്കു​ള്ള സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ന്യു​ർ​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ് 25ന് ​ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ www.kied.info മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 7012376994, 7907121928.

മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷി​ക്കാം

ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പാ​ദ​ന യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്വ​ന്ത​മാ​യോ പാ​ട്ട​ത്തി​നോ സ്ഥ​ല​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം. അ​പേ​ക്ഷ​ക​ൾ ജി​ല്ലാ ഓ​ഫീ​സി​ലും മ​ത്സ്യ​ഭ​വ​നു​ക​ളി​ലും 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും. പി​ന്നാ​മ്പു​റ കു​ള​ങ്ങ​ളി​ലെ അ​ല​ങ്കാ​ര മ​ത്സ്യ റെ​യ​റിം​ഗ് യൂ​ണി​റ്റ്, മീ​ഡി​യം സ്കെ​യി​ൽ അ​ല​ങ്കാ​ര മ​ത്സ്യ റെ​സ്റ്റ​റിം​ഗ് യൂ​ണി​റ്റ്, ഓ​രു ജ​ല മ​ത്സ്യ​കൃ​ഷി, സം​യോ​ജി​ത അ​ല​ങ്കാ​ര മ​ത്സ്യ റെ​യ​റിം​ഗ് യൂ​ണി​റ്റ്, ബ​യോ​ഫ്ലോ​ക് മ​ത്സ്യ​കൃ​ഷി, റീ-​സ​ർ​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ൾ​ച്ച​ർ സി​സ്റ്റം, ഓ​രു​ജ​ല കൂ​ട് കൃ​ഷി, മ​ത്സ്യ​സേ​വ​ന കേ​ന്ദ്രം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ഫോ​ൺ: 0477 225 1103, 0477 225 2814.

മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

ആ​ല​പ്പു​ഴ: കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ർ​ഡി​ന്‍റെ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ 2019 ഡി​സം​ബ​ർ 31വ​രെ ഒ​രി​ക്ക​ല്‍​പോ​ലും മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ര്‍ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 20 വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​മാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്.