മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ലി​ന്യ കൂ​മ്പാ​രം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
Saturday, January 22, 2022 10:21 PM IST
എ​ട​ത്വ: വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടു​ന്ന​തി​നെ​തി​രേ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ത​ല​വ​ടി വാ​ല​യി​ല്‍ ബെ​റാ​ഖാ ഭ​വ​നി​ല്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ ബി, ​സി ബ്ലോ​ക്കു​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി കേ​ടു​വ​ന്ന​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മാ​ലി​ന്യ​മാ​ണ് കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ ഇ​തു​പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​വ ഇ​ഴ​ജ​ന്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ കൊ​തു​കി​ന്‍റെ ശ​ല്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി ‌ സ്ഥ​ലം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.