അ​ര്‍​ത്തു​ങ്ക​ലി​ന്‍റെ ഭാ​ഗ്യോ​ദ​യം...
Saturday, January 22, 2022 10:26 PM IST
ചേ​ര്‍​ത്ത​ല: ഇ​റ്റ​ലി​യി​ല്‍ നി​ന്നു ഇ​ന്ത്യ​യി​ലെ​ത്തി​യ ഫാ.​ ജെ​യ്‌​ക്കൊ​മോ ഫെ​നി​ഷ്യോ 1584 ല്‍ ​സാ​ന്ത്ര​ന്തെ മി​ഷ​ന്‍റെ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു. പ​ള്ളുരു​ത്തി, മു​ട്ടം മി​ഷ​നു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​യി​രു​ന്നു. യു​ദ്ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും കൊ​ള്ള​സം​ഘ​ത്തി​ല്‍ നി​ന്നും ര​ക്ഷ നേ​ടു​ന്ന​തി​ന് അ​ര്‍​ത്തു​ങ്ക​ലി​ല്‍ ബ​ലി​ഷ്ഠ​മാ​യ ദേ​വാ​ല​യം നി​ര്‍​മി​ക്കു​ക​യെ​ന്ന​ത് ഫെ​നി​ഷ്യോ അ​ച്ച​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു.

അ​തി​നു​ള്ള അ​നു​വാ​ദം 1590 ല്‍ ​രാ​ജാ​വി​ല്‍ നി​ന്ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് 1597ല്‍ ​ക​ല്ലി​ല്‍ ഒ​രു ദേ​വാ​ല​യം നി​ര്‍​മി​ച്ചു. കൂ​ടാ​തെ 1601ല്‍ ​ര​ണ്ട് മു​റി​യും വ​രാ​ന്ത​യു​മു​ള്ള വൈ​ദി​ക​മ​ന്ദി​രം ദേ​വാ​ല​യ​ത്തോ​ട് ചേ​ര്‍​ത്ത് പ​ണി​യു​ക​യും ചെ​യ്തു. ഇ​തി​ന​കം അ​ര്‍​ത്തു​ങ്ക​ലി​ന്‍റെ കീ​ഴി​ല്‍ കാ​ട്ടൂ​രും തു​മ്പോ​ളി​യി​ലും ഓ​രോ ക​പ്പേ​ള​ക​ള്‍ ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞി​രു​ന്നു.

1602ല്‍ ​ഫെ​നി​ഷ്യോ ഈ​ശോ​സ​ഭ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് ശാ​ഖ​യു​ടെ മേ​ല​ധി​കാ​രി​യാ​യി പോ​യ​പ്പോ​ള്‍ പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​കാ​രി​ക​ളി​ല്‍ ഒ​രാ​ളാ​യ ഫാ. ​തി​യൊ​ഫി​ലൊ മാ​സി അ​ര്‍​ത്തു​ങ്ക​ല്‍ വി​കാ​രി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു.

1619 ല്‍ ​ഫെ​നി​ഷ്യോ അ​ച്ച​ന്‍ അ​ര്‍​ത്തു​ങ്ക​ല്‍ വി​കാ​രി​യാ​യി തി​രി​ച്ചെ​ത്തി. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​മി​ഴ് ക​ല​ര്‍​ന്ന മ​ല​യാ​ളം അ​ദ്ദേ​ഹം പ​ഠി​ച്ചെ​ടു​ത്തു. ഹി​ന്ദു മ​ത​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​റി​വ് നേ​ടി​യ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ ജ​ന​വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം എ​ഴു​തി. ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ഏ​റെ സ്‌​നേ​ഹി​ച്ചി​രു​ന്നു.

ഒ​രു വി​ശു​ദ്ധ​നെ​പ്പോ​ലെ ആ​ദ​രി​ച്ചി​രു​ന്നു. വെ​ളു​ത്ത​ച്ച​നെ​ന്നാ​ണ് അ​ദ്ദേ​ഹം നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ ഇ​ട​യി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1584 മു​ത​ല്‍ 1602 വ​രെ​യും 1619 മു​ത​ല്‍ 1632 വ​രെ​യും 33 വ​ര്‍​ഷം അ​ര്‍​ത്തു​ങ്ക​ല്‍ മി​ഷ​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം 1632 ല്‍ ​നി​ത്യ​ത​യി​ലേ​ക്ക് വി​ളി​ക്ക​പ്പെ​ട്ടു. അ​ര്‍​ത്തു​ങ്ക​ലി​ലെ പ​ഴ​യ ദേ​വാ​ല​യ​ത്തി​ലെ അ​ള്‍​ത്താ​ര​ഭാ​ഗ​ത്താ​ണ് ഫെ​നി​ഷ്യോ അ​ച്ച​ന്‍റെ ശ​വ​കു​ടീ​രം.

ഇ​ന്ന് ദൈ​വ​ദാ​സ​ന്‍ പ്ര​സ​ന്‍റേ​ഷ​ന്‍ അ​നു​സ്മ​ര​ണ​ദി​നം

5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ഷാ​ബു ഡെ​ന്നീ​സ്. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ.​ടൈ​ജോ ജോ​സ​ഫ്. പ്ര​സം​ഗം-​ഫാ. ജോ​സ് ആ​ന്‍റ​ണി അ​റ​യ്ക്ക​ല്‍. ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ആ​ന്‍​ഡ്രൂ​സ് അ​ലോ​ഷ്യ​സ്. പ്ര​സം​ഗം-​ഫാ. ബോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ചാ​ര​ങ്കാ​ട്ട്. 11ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. റെ​ന്‍​സ​ണ്‍ പൊ​ള്ള​യി​ല്‍. പ്ര​സം​ഗം-​ഫാ. സേ​വ്യ​ര്‍ കു​ടി​യാം​ശേ​രി.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ജി​നു ജ​സ്റ്റി​ന്‍. മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി- ഫാ. ​വി​ന്‍​സെ​ന്‍റ് രാ​ജേ​ഷ് പൊ​ള്ള​യി​ല്‍. പ്ര​സം​ഗം-​ഫാ. ജോ​സ​ഫ് ജോ​യി അ​റ​യ്ക്ക​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. തോ​മ​സ് പ​ന​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ. ജേ​ക്ക​ബ് പ്ര​സാ​ദ്. രാ​ത്രി എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ആ​ന്‍റ​ണി ത​ട്ട​ക​ത്ത്. പ്ര​സം​ഗം-​ഫാ. ലി​നീ​ഷ് സേ​വ്യ​ര്‍. ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ജോ​സ​ഫ് ഫെ​ര്‍​ണാ​ണ്ട​സ് തൈ​പ​റ​മ്പി​ല്‍.