ട്യൂഷ​ൻ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി കാ​റി​ടി​ച്ചു മ​രി​ച്ചു
Sunday, January 23, 2022 10:35 PM IST
ആ​ല​പ്പു​ഴ: ട്യൂഷ​ൻ ക​ഴി​ഞ്ഞ് ഇ​ള​യ​ച്ഛനൊ​പ്പം ബൈ​ക്കി​ൽ മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി കാ​റി​ടി​ച്ചു മ​രി​ച്ചു. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഇ​ര​വു​കാ​ട് ഭ​ഗ​ന​ശാ​ല​വേ​ദി (കൊ​മ്പ​ത്താം​പ​റ​മ്പി​ൽ) വീ​ട്ടി​ൽ ജ​യ​മോ​ൻ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദ​യ ജ​യ​മോ​ൻ (11) ആ​ണ് മ​രി​ച്ച​ത്. പി​തൃ​സ​ഹോ​ദ​ര​ൻ ക​ല​വൂ​ർ കൊ​മ്പ​ത്താ​ൻപ​റ​മ്പി​ൽ ര​തീ​ഷ് പ​ണി​ക്ക​ർ (38) ക്കൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ര​തീ​ഷ് പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.45ന് ​ച​ങ്ങ​നാ​ശേ​രി​മു​ക്കി​നു സ​മീ​പം ആ​ല​പ്പു​ഴ ബൈ​പാസി​ലാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം​ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഉ​ട​ൻത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കാ​ൽ ഒ​ടി​ഞ്ഞ ദ​യ​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45ന് ​മ​രി​ച്ചു. ക​ള​ർ​കോ​ട് യു​പി സ്കൂളിലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ സം​സ്‌​ക​രി​ക്കും. ഏ​ക​സ​ഹോ​ദ​രി ദി​യ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​പ​ക​ത്തെ തു​ട​ർ​ന്ന് കാ​ർ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.