ദ​യ മ​ട​ങ്ങി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​കാ​തെ
Sunday, January 23, 2022 10:35 PM IST
ആ​ല​പ്പു​ഴ: ട്യൂഷ​ൻ ക​ഴി​ഞ്ഞ് ഇ​ള​യ​ച്ഛനൊ​പ്പം ബൈ​ക്കി​ൽ മ​ട​ങ്ങ​വേ കാ​റി​ടി​ച്ചു മ​രി​ച്ച ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഇ​ര​വു​കാ​ട് ഭ​ഗ​ന​ശാ​ല​വേ​ദി (കൊ​മ്പ​ത്താം​പ​റ​മ്പി​ൽ) വീ​ട്ടി​ൽ ജ​യ​മോ​ൻ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദ​യ​യു​ടെ മ​ര​ണം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​കാ​തെ. ട്യൂഷ​ൻ ക​ഴി​ഞ്ഞ് ഇ​ള​യ​ച്ഛൻ ര​തീ​ഷ് പ​ണി​ക്ക​ർ​ക്കൊ​പ്പം പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​നാ​യാ​ണ് ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ യാ​ത്ര​തി​രി​ച്ച​ത്. ഇ​ന്നാ​യി​രു​ന്നു ദ​യ​യു​ടെ ജ​ന്മ​ദി​നം. ജ​ന്മ​ദി​ന​ത്തി​ൽ ത​ന്നെ മ​ക​ളു​ടെ സം​സ്കാ​ര​ച്ചട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ടിവ​ന്ന​തി​ന്‍റെ ന​ടു​ക്ക​ത്തി​ൽനി​ന്ന് വി​ട്ടു​മാ​റി​യി​ട്ടി​ല്ല വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും.