കോ​വി​ഡ് മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ർ അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍
Sunday, January 23, 2022 10:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ അ​റി​യി​ച്ചു.

ധ​ന​സ​ഹാ​യ​ത്തി​നാ​യി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2597 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ച് അം​ഗീ​ക​രി​ച്ച 2289 അ​പേ​ക്ഷ​ക​ളി​ല്‍ 2259 പേ​ര്‍​ക്ക് ധ​ന​സ​ഹാ​യ​മാ​യ 50000 രൂ​പ വീ​തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ല​ഭ്യ​മാ​ക്കി. വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലാ​യി 50 അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധ​നാ ഘ​ട്ട​ത്തി​ലാ​ണ്. മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ 258 അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ചു. ഈ ​അ​പേ​ക്ഷ​ക​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ധ​ന​സ​ഹാ​യ​ത്തി​നും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ബി​പി​എ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍​ക്കു​മു​ള്ള പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നും relief.kerala.gov.in പോ​ര്‍​ട്ട​ല്‍ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കോ​വി​ഡ് ഡെ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​പോ​ര്‍​ട്ട​ലി​ലൂ​ടെ അ​പ്പീ​ല്‍ ന​ല്‍​കു​ക​യും ചെ​യ്യാം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ബി​പി​എ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ 238 പേ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ച്ചു. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ​യാ​ണ് പെ​ന്‍​ഷ​ന്‍.