വി​ശ​പ്പുര​ഹി​ത കാ​യം​കു​ളം പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​കം 26ന്
Sunday, January 23, 2022 10:37 PM IST
കാ​യം​കു​ളം: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സ​ഷ​ൻ​സ് ഓ​ഫ് കേ​ര​ളയു​ടെ വി​ശ​പ്പുര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കാ​യം​കു​ള​ത്ത് ആ​രം​ഭി​ച്ച ഭ​ക്ഷ​ണ​അ​ല​മാ​ര പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്നു. ഒ​ന്നാം വാ​ർ​ഷി​കം അ​ന്ന​പു​ണ്യ​ത്തി​ന് ഒ​രാ​ണ്ട് എ​ന്ന പേ​രി​ൽ റി​പ്പബ്ലി​ക് ദി​ന​ത്തി​ൽ രാ​വി​ലെ 11ന് ​കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ഷി​കച്ചട​ങ്ങ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ.​ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ലീ​ൻ കാ​യം​കു​ളം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​ ശ​ശി​ക​ല​യും സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് ച​ല​ച്ചി​ത്ര താ​രം ജ​യ​ൻ ചേ​ർ​ത്ത​ല​യും നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​മീ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ഷ് പാ​ലാ​ഴി, സെ​ക്ര​ട്ട​റി ജോ​സ​ഫ് പു​ത്തേ​ത്ത്, ട്ര​ഷ​റ​ർ ഷാ​ന​വാ​സ്, സ​ഞ്ജ​യ്, നാ​സ​ർ പു​ല്ലു​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും

എ​ട​ത്വ: മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ 72-ാം മ​ത് വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഇ​ന്ന് രാ​വി​ലെ 10.30 ന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സാ​ജു ഈ​പ്പ​ന്‍, കെ.​എം.​ജോ​ബ്, കെ.​കെ. വി​ജ​യ​മ്മ എ​ന്നി​വ​ര്‍​ക്കാ​ണ് യാ​ത്ര​യ​യ​പ്പു ന​ല്‍​കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​റി​ള്‍ ചേ​പ്പി​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പാൽ ബി​നു ജോ​ണ്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഡോ​ളി സ്‌​ക​റി​യ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് ചി​റ​യി​ല്‍, അ​ധ്യാ​പ​ക​ന്‍ ജെ​മി​ന്‍ ജെ. ​വ​രാ​പ്പ​ള്ളി, പ്രോ​ഗ്രാം ക​മ്മ​ിറ്റി ക​ണ്‍​വീ​ന​ര്‍ റോ​യ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.