റി​പ്പ​ബ്ലിക് ദി​ന​ത്തി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം കീ​ർ​ത്ത​ന​യും മാ​ർ​ച്ചു ചെ​യ്യും
Monday, January 24, 2022 11:06 PM IST
പൂ​ച്ചാ​ക്ക​ൽ: ഇ​ത് പാ​ണാ​വ​ള്ളി​ക്ക് അ​ഭി​മാ​നനി​മി​ഷം. ഡ​ൽ​ഹി രാ​ജ്പ​ഥി​ൽ നാ​ളെ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി കെ.​എ​സ്.​ കീ​ർ​ത്ത​ന​യും പ​രേ​ഡ് ചെ​യ്യും. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​എ​സ്്സി ​ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് കീ​ർ​ത്ത​ന. റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ നേ​വി വിം​ഗി​ന്‍റെ ര​ജ്പ​ത് വി​ഭാ​ഗ​ത്തി​ൽ പ​രേ​ഡ് ചെ​യ്യാ​നാ​ണ് കീ​ർ​ത്ത​ന​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 8-ാം വാ​ർ​ഡ് കു​റു​പ്പു​പ​റ​മ്പി​ൽ പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ കെ.​കെ.​ അ​ജ​യ​ന്‍റെ​യും പാ​ണാ​വ​ള്ളി തൃ​ച്ചാ​റ്റു​കു​ളം എ​ൻ​എ​സ്എ​സ് എ​ൽ​പി​എ​സ് ന​ഴ്സ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സ്വ​പ്ന​യു​ടെ​യും മ​ക​ളാ​ണ് കീ​ർ​ത്ത​ന. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞമാ​സം ഡ​ൽ​ഹി​യി​ലും പോ​യി​രു​ന്നു. പാ​ണാ​വ​ള്ളി തൃ​ച്ചാ​റ്റു​കു​ളം എ​ൻ​എ​സ്എ​സ്എ​ച്ച്എ​സി​ൽ 8-ാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ എ​ൻ​സി​സി​യി​ൽ അം​ഗ​മാ​യി​രു​ന്നു.10-ാം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കീ​ർ​ത്ത​ന പ്ല​സ് ടു​വി​നും എ​ൻ​എ​സ്എ​സി​ൽ പ​ഠ​നം തു​ട​ർ​ന്നു.​സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡി​ലും ചേ​ർ​ന്നി​രു​ന്നു. ഡി​ഗ്രി​ക്ക് മ​ഹാ​രാ​ജാ​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ ത​ന്നെ എ​ൻ​സി​സി​യി​ലും പ​രി​ശീ​ല​ന തു​ട​ർ​ന്നി​രു​ന്നു.​ കോ​ള​ജി​ൽനി​ന്നാ​ണ് ഇ​പ്പോ​ൾ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ​രേ​ഡ് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കീ​ർ​ത്ത​ന​യു​ടെ സ​ഹോ​ദ​രി അ​ർ​ച്ച​ന അഞ്ചാം ക്ലാ​സ് ​വിദ്യാർഥിനിയാണ്.