ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളി​ൽ സം​യു​ക്ത സ്‌​ക്വാ​ഡ്
Tuesday, January 25, 2022 10:39 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലും സം​യു​ക്ത സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ത്ത​ര​വാ​യി. ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡി​ല്‍ റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​കും.

മാ​ര്‍​ക്ക​റ്റു​ക​ള്‍, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍, സി​നി​മ തി​യ​റ്റ​റു​ക​ള്‍, ബാ​റു​ക​ള്‍, ബീ​ച്ചു​ക​ള്‍, പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റു പൊ​തു ഇ​ട​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്നി​ല്ലെ​ന്നും സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​കി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം, സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ്രേ​ക് ദ ​ചെ​യി​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടോ എ​ന്ന​തും സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധി​ക്കും.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. താ​ലൂ​ക്ക്ത​ല സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല സ​ബ് ക​ള​ക്ട​ര്‍​ക്കാ​ണ്.