പൈ​പ്പി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ കു​ടു​ങ്ങി
Tuesday, January 25, 2022 10:39 PM IST
ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ക​ണ്ട​ത്തി​ൽ സു​ഭാ​ഷി​ന്‍റെ വീ​ട്ടി​ലെ ടെ​റ​സി​ൽനി​ന്നു​ മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. താ​ഴേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള പൈ​പ്പി​നു​ള്ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടുകൂ​ടി പാ​മ്പി​നെ കാ​ണു​ക​യും വീ​ട്ടു​കാ​ർ റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ധ​ൻ ശ്യാം ​ഹ​രി​പ്പാ​ട് സ്ഥ​ല​ത്തെ​ത്തി മൂ​ർ​ഖ​നെ പി​ടി​ച്ചു. പി​ടി​കൂ​ടി​യ പാ​മ്പി​നെ റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് അ​ടു​ത്ത​ദി​വ​സം കൈ​മാ​റു​മെ​ന്ന് ശ്യാം ​പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: ക​ന്നു​കാ​ലി​ക​ളി​ലെ വ​ന്ധ്യ​ത-അ​റി​വും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​രാ​വി​ലെ 11 മു​ത​ൽ ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ന​ട​ത്തും. 28ന് ​രാ​വി​ലെ 10.30 വ​രെ ഫോ​ണ്‍ വ​ഴി (0476 2698550) ര​ജി​സ്റ്റ​ർ ചെ​യ്യാം. 8075028868 എ​ന്ന വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് പേ​രും വി​ലാ​സ​വും അ​യ​ച്ചുന​ൽ​കി​യും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം.