ജി​ല്ലാ ഫു​ട്ബോ​ള്‍ സീ​നി​യ​ര്‍ മ​ത്സ​ര സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം
Tuesday, January 25, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക് ഗ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നും ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ഫു​ട്ബോ​ള്‍ സീ​നി​യ​ര്‍ മ​ത്സ​ര സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ല​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മൈ​താ​നം നി​ർ​മി​ക്കു​ന്ന​തി​നു പ​രി​ശ്ര​മി​ക്കു​മെ​ന്നും അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹൈ ​സ്കൂ​ൾ മൈ​താ​നം ഫു​ട്ബാ​ൾ ക​ളി​ക്കു കൂ​ടി പ​ര്യാ​പ്ത​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ചേ​ർ​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. രാ​ജീ​വ്, സി.​ടി. സോ​ജി, കെ. ​എ. വി​ജ​യ​കു​മാ​ർ, റെ​മി​ജി ഓ​സ്‌​കാ​ർ, ആ​ദി​ത്യ വി​ജ​യ​കു​മാ​ർ, നി​ക്സ​ൺ, പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​സ്മോ​സ് ഫു​ട്ബോ​ൾ ക്ല​ബ് സ്വ​ർ​ണ​വും ച​ത്തു​ചി​റ എ​ഫ്സി വെ​ള്ളി​യും ആ​ല​പ്പു​ഴ മി​ക്കാ​സ എ​ഫ്സി വെ​ങ്ക​ല​വും നേ​ടി.