പാ​ഴ്‌​വ​സ്തു​ക്ക​ൾ​ക്ക് തീ​പി​ടി​ച്ചു
Thursday, January 27, 2022 10:48 PM IST
ചേ​ര്‍​ത്ത​ല: പാ​ര​ഡൈ​സ് തിയ​റ്റ​റി​നു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന മ​ര ഉ​രു​പ്പ​ടി​ക​ള്‍​ക്കും പാ​ഴ്‌​വ​സ്തു​ക്ക​ള്‍​ക്കും തീപി​ടി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ന​ടി തീ​യ​ണ​ച്ച​തി​നാ​ല്‍ സ​മീ​പ​ത്തെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലേ​ക്കു തീ ​പ​ട​ര്‍​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​ല അ​ഥോറി​റ്റി​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജ​ല​സം​ഭ​ര​ണി വ​ള​പ്പി​ലെ മ​ര ഉ​രു​പ്പ​ടി​ക​ള്‍​ക്കും പാ​ഴ്‌​വ​സ്തു​ക്ക​ള്‍​ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യനി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ ഇ​വി​ടെ വ​ലി​യ​തോ​തി​ല്‍ പാ​ഴ് വ​സ്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. ചേ​ര്‍​ത്ത​ല ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാപ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.