അ​ര​ങ്ങി​ൽ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ: ആ​വേ​ശ​മാ​യി ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ
Thursday, January 27, 2022 10:54 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ൽ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ​ത്തി​യ​പ്പോ​ൾ ആ​ല​പ്പു​ഴ ആ​വേ​ശ​ത്തി​ലാ​യി. ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​ങ്ങ​ളാ​യ സ​നാ​വി തോ​മ​സും കെ.​എ. അ​നീ​ഷും മ​ത്സ​രാ​ർ​ഥി​ക​ളാ​യെ​ത്തി​യ​ത്.
ജി​ല്ലാ ഒ​ളി​മ്പി​ക്സ്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന വാ​ശി​യേ​റി​യ പു​രു​ഷ സിം​ഗി​ൾ​സ് മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 17 സം​സ്ഥാ​ന ചാ​മ്പ്യ​ൻ അ​ക്ഷി​ത് എ​സ്. ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി താ​രം അ​ർ​ജുൻ ബി​ജു​വി​നെ തോ​ൽ​പ്പി​ച്ച് സ്വ​ർ​ണം നേ​ടി.

വ​നി​താ സിം​ഗി​ൾ​സി​ൽ സ്വാ​തി കൃ​ഷ്ണ​യെ ഗൗ​രി ആ​ന​ന്ദ് തോ​ൽ​പ്പി​ച്ചു. പു​രു​ഷ​വി​ഭാ​ഗം ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ലും സാ​ഫ് ഗെ​യിം​സി​ൽ സ്വ​ർ​ണമെ​ഡ​ലും നേ​ടി​യ സ​നാ​വി തോ​മ​സ്, ലോ​ക മാ​സ്റ്റേ​ഴ്സ് ഡ​ബി​ൾ​സ് ചാ​മ്പ്യ​നാ​യ കെ.​എ. അ​നീ​ഷ് സ​ഖ്യം സം​സ്ഥാ​ന താ​ര​ങ്ങ​ളാ​യ അ​ക്ഷി​ത് എ​സ്, റോ​ബി​ൻ റോ​ണി സ​ഖ്യ​ത്തെ തോ​ൽ​പി​ച്ചു.

വാ​ശി​യേ​റി​യ മ​ത്സ​രം മൂ​ന്നു സെ​റ്റ് നീ​ണ്ടു​നി​ന്നു. വ​നി​താ വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ ഗൗ​രി ആ​ന​ന്ദ് - ന​ക്ഷ​ത്ര സ​ർ​ജു സ​ഖ്യം ആ​ൻ​സി പി.ജെ - ഹൃ​ദ്യ ജോ​സ​ഫ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് എ.​എം. ആ​രി​ഫ് എം​പി സ​മ്മാ​നം ന​ൽ​കി. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. ഒ​ളി​മ്പ്യ​ൻ മ​നോ​ജ് ലാ​ൽ, എ. ​ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​ നി​മ്മി അ​ല​ക്സാ​ണ്ട​ർ, എ​സ്. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.