ധീ​ര ജ​വാ​ൻ ജോ​സ​ഫ്ഹെ​ൻ​ട്രി​യെ അ​നു​സ്മ​രി​ച്ചു
Thursday, January 27, 2022 10:54 PM IST
മാ​ന്നാ​ർ: 2001 ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​രു​മ​ല കി​ഴ​ക്കേ​ട​ത്ത് ജോ​സ​ഫ് ഹെ​ൻ​ട്രി​യെ അ​നു​സ്മ​രി​ച്ചു. പ​രു​മ​ല പ​ള്ളി ജം​ഗ്ഷ​ഷ​നി​ൽ റെ​ഡ്സ്റ്റാ​ർ ക​ലാ-​സാം​സ്കാ​രി​ക വേ​ദി നി​ർ​മി​ച്ച സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ആ​ല​പ്പു​ഴ സൈ​നീ​ക ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​ഡ്സ്റ്റാ​ർ ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.​ സു​ബേ​ദാ​ർ​മാ​രാ​യ പി.​കെ. മ​ധു, ശ്രീ​കു​മാ​ർ, ഹവീ​ൽ​ദാ​ർ​മാ​രാ​യ പി.​എ​സ്. സി​യാ​ദ്, അ​ജി​കു​മാ​ർ, ഗോ​ബി​ൻ, ലാ​ൻ​ഡ് നാ​യി​ക് ര​ഞ്ച​ൻ, നാ​യി​ക് വി​ശാ​ഖ് എ​ന്നി​വ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യും
ബോ​ധ​വ​ത്ക​ര​ണ​വും

അ​മ്പ​ല​പ്പു​ഴ: തെ​ക്ക് പഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും മ​റ്റ് വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ക​ഴി​ഞ്ഞദി​വ​സം ഓ​ൺലൈ​നാ​യി ചേ​ർ​ന്ന പ​ഞ്ചാ​യ​ത്തു​ത​ല ജാ​ഗ്ര​താ സ​മി​തി യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ൽ​പ്പ​ത് ക​ട​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ ന​ട​പ​ടി എ​ന്ന നി​ല​യ്ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി ജി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്നു.