ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്‌​സ് പു​തു​മ​യാ​യി ആ​ർ​ച്ച​റി മ​ത്സ​രം
Friday, January 28, 2022 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക്സി​ന്‍റെ ഭാ​ഗ​മാ​യി 50 മീ​റ്റ​ർ ഇ​ന്ത്യ​ൻ റൗ​ണ്ട് ആ​ർ​ച്ച​റി സീ​നി​യ​ർ പു​രു​ഷ-​വ​നി​താ മ​ത്സ​രം മാ​ന്നാ​ർ കു​റ​ത്തി​കാ​ട് മൈ​താ​നിയിൽ ന​ട​ന്നു. വൈ​ശാ​ഖ് മോ​ഹ​ൻ, ഹ​രി​ത മോ​ഹ​ൻ എ​ന്നി​വ​ർ സ്വ​ർ​ണ​വും കെ.​ആ​ർ. ര​ദീ​പ് വെ​ള്ളി​യും നേ​ടി. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സി.​റ്റി. സോ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​വി. ര​ത്ന​കു​മാ​രി സ​മ്മാ​ന​ദാ​നം ന​ട​ത്തി.