മോ​ദി ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ഇ​രു​ണ്ട യു​ഗ​ത്തി​ലേ​ക്ക്: ജി​സ്മോ​ൻ
Friday, January 28, 2022 10:47 PM IST
ഹ​രി​പ്പാ​ട്: മോ​ദി ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥി​തി​യു​ടെ ഇ​രു​ണ്ട യു​ഗ​ത്തി​ലേ​ക്കാ​ണെ​ന്ന്‌ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ. എ​ഐ​വൈ​എ​ഫ് ജി​ല്ലാ​ത​ല മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​യി​ലെ ന​വോ​ഥാ​ന പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ ക​ഴി​ഞ്ഞ എ​ട്ടുവ​ർ​ഷം കൊ​ണ്ട് ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ല്ലാ​താ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജി​സ്മോ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ ​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ബെ​ഞ്ച് പ്ര​സി​ൽ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് എ​സ്. ജോ​മോ​ൾ​ക്ക് മെ​മ്പ​ർ​ഷി​പ്പ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ശോ​ഭ, സ​നൂ​പ് കു​ഞ്ഞു​മോ​ൻ, കെ. ​കാ​ർ​ത്തി​കേ​യ​ൻ, വി.​പി. സോ​ണി, ആ​ർ. അ​ഞ്ജ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.