സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി ദേ​വാ​ല​യ കൂ​ദാ​ശ
Sunday, May 15, 2022 10:53 PM IST
മ​ങ്കൊ​മ്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി​യി​ലെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്നം പൂ​വ​ണി​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മാ​ർ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ദേ​വാ​ല​യ​ത്തി​നൊ​പ്പം നി​ർ​മി​ച്ച ഫാ.​ ജോ​സ​ഫ് മു​രി​ങ്ങ​യി​ൽ സ്മാ​ര​ക പാ​രി​ഷ് ഹാ​ളി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി, ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ജ​ല​ജാ​കു​മാ​രി, എ​സ്എ​ൻ​ഡി​പി കു​ട്ട​നാ​ട് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് ശാ​ന്തി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​ മാ​യാ​ദേ​വി, ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.