അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​ഡിൽ വെ​ള്ള​ക്കെ​ട്ട്
Monday, May 16, 2022 10:55 PM IST
അ​മ്പ​ല​പ്പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത പു​ന്ന​പ്ര പ​വ​ർ ഹൗ​സി​ന് സ​മീ​പ​ത്തു നി​ന്ന് കി​ഴ​ക്കോ​ട്ട് പോ​കു​ന്ന റോ​ഡാ​ണ് കാ​ന പ​ണി​യാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തു മൂ​ലം വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​ത്. പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് റോ​ഡു ചേ​രു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും മ​തി​ൽ​ക്കെ​ട്ടാ​ണ്. പ​ഴ​യ ന​ട​ക്കാ​വ് റോ​ഡ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ന്ന റോ​ഡ് നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി​യെ തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സ​മാ​ണ് അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പ​കാ​ത മൂ​ലം റോ​ഡ് പ​ഴ​യ അ​വ​സ്ഥ​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.