അ​ന​ധി​കൃ​ത പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കി കെ​എ​സ്ഇ​ബി
Monday, May 16, 2022 10:58 PM IST
തു​റ​വൂ​ർ: തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും കാ​ഴ്ച​മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ൾ കെ​എ​സ്ഇ​ബി നീ​ക്കം ചെ​യ്തു. കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പൊ​തു​നി​ര​ത്തു​ക​ളി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണ് കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി: എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കി​യ​ത്. ബോ​ർ​ഡി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ച്ച​വ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നും ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ക്കു​മെ​ന്നും കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി: എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.