25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി സൗ​ജ​ന്യ​നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ്
Monday, May 16, 2022 10:58 PM IST
ചേ​ര്‍​ത്ത​ല: താ​ലൂ​ക്ക് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ക​മ്മി​റ്റി​യു​ടെ​യും തി​രു​നെ​ല്‍​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ​ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച ക്യാ​മ്പ് ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. 25 വ​ർ​ഷ​മാ​യി മൂ​ന്നു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ക്യാ​മ്പി​ൽ തി​മി​ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള ചാ​ര​ങ്കാ​ട്ട് സി.​വി. കു​ഞ്ഞി​ക്കു​ട്ട​ന്‍ സ്മാ​ര​ക ഗു​രു​ദേ​വ​പ്രാ​ര്‍​ഥ​നാ​ഹാ​ളി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി​യി​ലേ​ക്കു​ള്ള യാ​ത്ര​യും ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വു​മ​ട​ക്കം പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഫോ​ണ്‍: 9946005873, 9447716361.

വാ​ർ​ഷി​ക സ​മ്മേ​ള​നം

ചേ​ര്‍​ത്ത​ല: കെ​എ​സ്‌​ഇ​ബി പെ​ൻ​ഷ​നേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ഡി​വി​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ന്ത്രി പി.​പ്ര​സാ​ദ്‌ ഓ​ൺ​ലൈ​നാ​യി ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. പി. ​വി​ശ്വ​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. എം.​ടി. വ​ർ​ഗീ​സ്‌, കെ.​എ​സ്‌. പ്ര​സ​ന്ന​കു​മാ​ർ, പി.​സി. ആ​ന്‍റ​ണി, എ​ൻ. രാ​ധാ​കൃ​ഷ്‌​ണ​ൻ, സി.​എ​ൻ. സു​ശീ​ല​ൻ, പി.​എ. ആ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ പി.​ജി ത​മ്പി , കെ.​എ​സ്‌ പ്ര​സ​ന്ന​കു​മാ​ർ, പി.​സി. ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.