കൊ​യ്ത്ത് യ​ന്ത്രം ചെ​ളി​യി​ൽ താ​ണു
Tuesday, May 17, 2022 11:18 PM IST
മാ​ന്നാ​ർ: നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. നാ​ലു​തോ​ട് പാ​ട​ത്ത് കൊ​യ്യാ​നി​റ​ക്കി​യ യ​ന്ത്രം ചെ​ളി​നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ താ​ണ​തി​നെ​ത്തു​ട​ർ​ന്ന് കൊ​യ്‌​ത്ത്‌ മു​ട​ങ്ങി​യ​താ​ണ് ക​ർ​ഷ​ക​രെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളാ​യ മാ​ന്നാ​ർ-​ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത് കൂ​ട്ടി​യ നെ​ല്ലു​ക​ൾ സം​ഭ​രി​ക്കാ​തെ മി​ല്ലു​ട​മ​ക​ൾ വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ് കൊ​യ്ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യ​ത്.

എ​ന്നാ​ൽ​, നാ​ലു​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രെ കൃ​ഷി​ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ അ​ടി​യ​ന്തി​ര പൊ​തു​യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ക​ർ​ഷ​ക​ർ കൊ​യ്‌​ത്തി​നു സ​ന്ന​ദ്ധ​രാ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കൊ​യ്യാ​നാ​യി വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​ര​വെ​യാ​ണ് തോ​രാ​ത്ത മ​ഴ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്ത​ത്. മാ​നം​തെ​ളി​ഞ്ഞ​തോ​ടെ കൊ​യ്യാ​നാ​യി ഇ​ന്ന​ലെ പാ​ട​ത്തേ​ക്ക് ഇ​റ​ക്കി​യ യ​ന്ത്ര​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ ചെ​ളി​നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി ര​ത്ന​കു​മാ​രി, ചെ​ങ്ങ​ന്നൂ​ർ കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ ഗീ​ത.​എ​സ്, മാ​ന്നാ​ർ കൃ​ഷി ഓ​ഫീ​സ​ർ പി.​സി. ഹ​രി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി കൊ​യ്ത്ത് മു​ട​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി.