ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, May 20, 2022 11:11 PM IST
ആ​ല​പ്പു​ഴ: ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
85 വ​യ​സു​ള്ള പു​തി​യ​വി​ള സ്വദേ​ശി​നി കെ. ​ശ്യാ​മ​ള സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ക​മ്മീ​ഷ​ൻ ഉത്ത​ര​വ്. പ​രാ​തി​ക്കാ​രി​യു​ടെ അയ​ൽ​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ളം വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ വീ​ണു മ​ലി​ന​മാ​യി​ട്ടും വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. ദു​ർ​ഗ​ന്ധ​വും കൊ​തു​കുശ​ല്യ​വും കാ​ര​ണം ത​ന്‍റെ ആ​രോ​ഗ്യം ക്ഷ​യി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.
കു​ള​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രോ​ടു കു​ളം വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ നി​ർ​ദേ​ശം അ​നു​സ​രി​ച്ചി​ട്ടി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ക​മ്മീ​ഷ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.