മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യം ഇ​നി ഫൊ​റോ​ന
Friday, May 20, 2022 11:15 PM IST
മു​ഹ​മ്മ: പ്ര​സി​ദ്ധ​മാ​യ മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യം ഫൊ​റോ​നാ പ​ള്ളി​യാ​യി ഉ​യ​ർ​ത്തി. മു​ഹ​മ്മ നി​വാ​സി​ക​ളെ ആ​ഹ്ളാ​ദ നി​റ​വി​ലാ​ഴ്ത്തി​യ പ്ര​ഖ്യാ​പ​നം കോ​ട്ട​യം ലൂ​ർ​ദ് പ​ള്ളി​യി​ൽ ന​ട​ന്ന 136-ാം അ​തി​രൂ​പ​താ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ പ​രു​വ​പ​റ​മ്പി​ലി​നെ ആ​ദ്യ ഫൊ​റോ​നാ വി​കാ​രി​യാ​യി നി​യ​മി​ച്ചു. ഫൊ​റോ​നാ പ​ള്ളി​യാ​യി ഉ​യ​ർ​ത്തു​ന്ന ക​ൽ​പ്പ​ന മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ൽ നി​ന്ന് ഫാ. ​ജോ​ൺ പ​രു​വ​പ​റ​മ്പി​ലും പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. കൈ​ക്കാ​ര​ന്മാ​രാ​യ ബി​നു ജോ​സ​ഫ് വ​ള​ളാ​പ്പാ​ട്ടി​ൽ, അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് താ​ന്നി​ക്ക​ൽ എ​ന്നി​വ​രും മു​ഹ​മ്മ ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
1826ൽ ​സ്ഥാ​പി​ത​മാ​യ മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി മു​ഹ​മ്മ​യു​ടെ​യും സ​മീ​പ മേ​ഖ​ല​യു​ടെ​യും ആ​ത്മീ​യ വ​ള​ർ​ച്ച​യി​ൽ തി​ള​ക്ക​മാ​ർ​ന്ന ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ത്മീ​യ ഉ​ന്ന​തി​ക്കൊ​പ്പം നാ​ടി​ന്‍റെ ഭൗ​തി​ക വ​ള​ർ​ച്ച​യി​ലും ഏ​റെ പ​ങ്ക് വ​ഹി​ച്ചു. മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വശ്യ​മാ​യ സ്ഥ​ലം സം​ഭാ​വ​ന ന​ൽ​കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ്മ​ര​ണീ​യ​മാണ്.
മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ർ, പാ​ദു​വാ​പു​രം, എ​സ്എ​ൽ പു​രം, ചാ​ര​മം​ഗ​ലം പ​ള്ളി​ക​ളാ​ണ് ഫൊ​റോ​നാ​യ്ക്കു കീ​ഴി​ൽ വ​രു​ന്ന​ത്.
കോ​ട്ട​യം ജി​ല്ല​യി​ലെ കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യെ ആ​ശ്ര​യി​ച്ചാ​ണ് മു​ൻ കാ​ല​ങ്ങ​ളി​ൽ മു​ഹ​മ്മ​യി​ലെ​യും സ​മീ​പ മേ​ഖ​ല​ക​ളി​ലെ​യും വി​ശ്വാ​സി​ക​ൾ അ​വ​രു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. വേ​മ്പ​നാ​ട് കാ​യ​ലി​ലൂ​ടെ വ​ള്ള​ങ്ങ​ളി​ലാ​ണ് അ​വ​ർ കു​ട​വെ​ച്ചൂ​ർ പ​ള്ളി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. കാ​റും കോ​ളു​മു​ള്ള കാ​ലാ​വ​സ്ഥ​ക​ളി​ൽ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ജ​ല​യാ​ന​ങ്ങ​ളി​ലൂ​ടെ പോ​യി​രു​ന്ന​ത്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ഹ​മ്മ​യി​ൽ ഒ​രു ദേ​വാ​ല​യം വേ​ണ​മെ​ന്ന ആ​വ​ശ്യം പി​റ​വി കൊ​ണ്ട​ത്. പ്ര​സി​ദ്ധ​മാ​യ ഉ​ദ​യം​പേ​രൂ​ർ സു​ന്ന​ഹ​ദോ​സി​ൽ മു​ഹ​മ്മ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി രേ​ഖ​ക​ളു​ണ്ട്. ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ്, യു​വ​ദീ​പ്തി, മാ​തൃ-​പി​തൃ​വേ​ദി, എ​കെ​സി​സി, കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ്, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ, ചാ​സ്, കാ​ർ​പ്പ്, ഫാ​ർ​മേ​ഴ്സ് ക്ല​ബ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ലും മു​ഹ​മ്മ ശ്ര​ദ്ധേ​യ​മാ​ണ്.