എംഎൽഎ ഒരു വർഷം! നേട്ടങ്ങളും കോട്ടങ്ങളും
Saturday, May 21, 2022 11:12 PM IST
തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ കു​ട്ട​നാ​ട്

=കു​ട്ട​നാ​ട് ഡ​വ​ല​പ്പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ഖാ​ന്തി​രം 33 പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ന​ബാ​ർ​ഡ് സ്കീ​മി​ൽ പെ​ടു​ത്തി ഏ​ഴു പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും പു​റം​ബ​ണ്ട് നി​ർ​മാ​ണം തു​ട​ങ്ങി. 80.996 കോ​ടി അ​നു​വ​ദി​ച്ചു.

=പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ 86.61 കോ​ടി രൂ​പ​യു​ടെ റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്നു.

=വെ​ളി​യ​നാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 1.75 ല​ക്ഷ​വും കി​ഫ്ബി അ​നു​വ​ദി​ച്ചു.

=പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു ആ​ധു​നി​ക കെ​ട്ടി​ട​ത്തി​നു ന​ട​പ​ടി.

=കു​ട്ട​നാ​ടി​നു കൃ​ഷി​വ​കു​പ്പു മു​ഖേ​ന 24.95 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഇ​ൻ​ഷ്വ​റ​ൻ​സ്, വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്തെ പ്ര​വ​ർ​ത്ത​നം, ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് തു​ക.

അ​ഡ്വ.​ജേ​ക്ക​ബ് എ​ബ്ര​ഹാം 2021ലെ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

=വെ​ള്ള​പ്പൊ​ക്ക​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ആ​റു​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും
ആ​ഴം കൂ​ട്ടി​യി​ല്ല. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മു​ന്നി​ലു​ള്ള മ​ണ​ൽ​തി​ട്ട മാ​റ്റി​യി​ല്ല

=കൊ​ട്ടി ആ​ഘോ​ഷി​ച്ച ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ക​ട​ലാ​സി​ൽ.

=ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ല.

=മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന വാ​ഗ്ദാ​നം മ​റ​ന്നു. 285 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം കു​ട്ട​നാ​ട് കു​ടി​വെ​ള​ള പ​ദ്ധ​തി ആ​രം​ഭി​ച്ചി​ല്ല. ഒ​ന്നാം കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല.

=പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണം ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു.

=എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ തു​റ​ക്കാ​നാ​യി​ല്ല.

= കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ലം സ്വ​പ്നം മാ​ത്രം.

=കെ.​സി. പാ​ലം ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നു​ള്ള വാ​ഗ്ദാ​നം പാ​ഴാ​യി.