പോ​ക്സോ കേ​സ് പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മം: പ​രാ​തി ത​ള്ളി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 22, 2022 11:04 PM IST
ആ​ല​പ്പു​ഴ: പോ​ക്സോ കേ​സി​ൽ കു​രു​ക്കി പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി ശ​രി​യ​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി ത​ന്‍റെ ഭ​ർ​ത്താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​രു​ക്കി​യെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്. ചെ​ങ്ങ​ന്നൂ​ർ ഡി ​വൈഎ​സ്പിയി​ൽനി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2019 ഡി​സം​ബ​ർ അഞ്ചിന് ​അ​റു​നൂ​റ്റി​മം​ഗ​ലം പാ​ൽ സൊ​സൈ​റ്റി​യി​ൽ പാ​ൽ ന​ൽ​കി വ​ന്ന പ​ന്ത്ര​ണ്ടു​കാ​രി​ക്കുനേ​രെ​യാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രേ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ക്രൈം ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ 2020 ഓ​ഗ​സ്റ്റ് 20ന് ​കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചു. പ​ന്ത്ര​ണ്ടു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​ണ് വ്യാ​ജ​മാ​യി പ​രാ​തി ന​ൽ​കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.