മു​ട്ടാ​ർ സോ​മ​ൻ കാ​വ്യ​പു​ര​സ്കാ​രം ന​ൽ​കി
Sunday, May 22, 2022 11:04 PM IST
എ​ട​ത്വ: ച​ർ​ച്ചാ​വേ​ദി ത​ല​വ​ടി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ മു​ട്ടാ​ർ സോ​മ​ൻ കാ​വ്യ​പു​ര​സ്കാ​രം യു​വ ക​വി ഹ​രി​കൃ​ഷ്ണ​ൻ എ​രു​മേ​ലി​ക്ക് മു​ൻ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ സ​മ്മാ​നി​ച്ചു. മ​ഹ​ത്താ​യ കാ​വ്യ സി​ദ്ധി​ക്കു​ട​മ​യാ​യി​രു​ന്ന ക​വി മു​ട്ടാ​ർ സോ​മ​ന്‍റെ ക​വി​ത​ക​ൾ വേ​ണ്ട​ത്ര ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ല്ല. കാ​ല​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ൾ അ​ടു​ത്ത ത​ല​മു​റ​യെ ദി​ശാ​ബോ​ധ​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണെ​ന്ന് പു​ര​സ്കാ​രം ന​ല്കി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
ച​ർ​ച്ചാ​വേ​ദി പ്ര​സി​ഡ​ന്‍റ് പി.​വി ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​ന്ദ​ൻ ന​മ്പൂ​തി​രി പ​ട്ട​മ​ന, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ, രാ​ജ​ല​ക്ഷ്മി, മ​ധു, എം.​ജി. കൊ​ച്ചു​മോ​ൻ, ആ​ർ. മോ​ഹ​ന​ൻ, കെ.​പി.​കു​ഞ്ഞു​മോ​ൻ, സോ​മ​രാ​ജ് മു​ട്ടാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ഘു​നാ​ഥ് മാ​വേ​ലി​ക്ക​ര മു​ട്ടാ​ർ സോ​മ​ൻ ക​വി​ത​ക​ളു​ടെ ആ​ലാ​പ​നം നി​ർ​വ​ഹി​ച്ചു.