തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Thursday, May 26, 2022 11:10 PM IST
മാ​ന്നാ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി. ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, പ​ദ്ധ​തി​ക്ക് മ​തി​യാ​യ തു​ക നീ​ക്കി​വ​യ്ക്കു​ക, 200 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, കൂ​ലി 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും യ​ഥാ​സ​മ​യം ന​ൽ​കു​ക​യും ചെ​യ്യു​ക, ജാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ളി​ൽ കൂ​ലി ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.

എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മാ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പു​ഷ്പ​ല​ത മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.